സുറാബ് എഴുതിയ "ഹോസ്ദുർഗ്''ഏറ്റവും പുതിയ കവിതാ സമാഹാരമായ പുസ്തകം പരിചയം നടത്തി.
മൊഗ്രാൽ.സുറാബ് എഴുതിയ "ഹോസ്ദുർഗ്''എന്ന പുസ്തകത്തിലെ
കവിതകൾ അനുവാചക മനസ്സുകളിൽ ആഞ്ഞുപതിക്കുന്നതാണെന്നും,ഗതകാല ഓർമ്മകളും, വർത്തമാനകാലത്തിന്റെ ആധിവ്യാധികളും മൂർത്തവും അമൂർത്തവുമായ വാങ്മയങ്ങളിൽ സുറാബ് പുസ്തകത്തിലൂടെ പറയുന്നുവെന്നും മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച പുസ്തക പരിചയ ചടങ്ങിൽ എഴുത്തുകാർ അഭിപ്രായപ്പെട്ടു.
ആത്മാബോധങ്ങളായും സംസ്കാരവിമർശനങ്ങളായും കവിതകൾ ബഹുരൂപമാർജ്ജിക്കുന്നതും കാണാമെന്നാണ് ഡോ.ആർ ചന്ദ്രബോസ് തന്നെ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നതെന്നും, തീർച്ചയായും വായനക്കാരുടെ ഇടയിൽ "ഹോസ്ദുർഗ്ഗ്'' ഏറെ വായിക്കപ്പെടുകയും,ചർച്ച ചെയ്യപ്പെടുകയും ചെയ്യ്യാൻ മാത്രം കാമ്പുള്ള പുസ്തകമാണെന്നും ചടങ്ങിൽ പുസ്തകം പരിചയപ്പെടുത്തിയ ഹമീദ് കാവിൽ അഭിപ്രായപ്പെട്ടു.
പുസ്തകം 'മൊഗ്രാൽ മൊഴികളുടെ'' രചയിതാവ് അബ്ദുള്ള കുഞ്ഞി ഖന്നച്ചയ്ക്ക് കൈമാറി സുറാബ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു
.പി മുഹമ്മദ് നിസാർ പെർവാഡ്,സെഡ് എ മൊഗ്രാൽ,എംഎ ഹമീദ് സ്പിക്,അഹമ്മദലി കുമ്പള,എം എ അബ്ദുറഹ്മാൻ സുറുത്തിമുല്ല,ഹമീദ് പെർവാട്,സിദ്ധീഖ് റഹ്മാൻ എന്നിവർ സംബന്ധിച്ചു.ദേശീയവേദി ആക്ടിംഗ് പ്രസിഡണ്ട് എംഎ അബൂബക്കർ സിദ്ദീഖ് സ്വാഗതവും, ജോയിൻ സെക്രട്ടറി ബിഎ മുഹമ്മദ് കുഞ്ഞ് നന്ദിയും പറഞ്ഞു.

Post a Comment