JHL

JHL

കുമ്പള ബസ്സ് ഷെൽട്ടർ വിവാദം; സെക്രട്ടറിയുടെ വാട്സപ്പ് കുറിപ്പ് പഞ്ചായത്ത് ഭരണം കുത്തഴിഞ്ഞതിന്റെ ഉത്തമ ഉദാഹരണം - എസ്ഡിപിഐ


കുമ്പള(www.truenewsmalayalam.com) :ബസ് ഷെൽട്ടർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടു സെക്രട്ടറിയുടെ വാട്സാപ്പ് കുറിപ്പ് പഞ്ചായത്ത്‌ ഭരണം കുത്തഴിഞ്ഞതിന്റെയും അഴിമതിയുടെയും തുടർകഥയാണെന്ന് SDPI പഞ്ചായത്ത് ട്രെഷറർ നൗഷാദ് കുമ്പള ആരോപിച്ചു. 

കഴിഞ്ഞ നാലര വർഷവും അഴിമതിയിൽ മുങ്ങി കുളിച്ച പഞ്ചായത്ത്‌ ഭരണം ജനങ്ങളോട് നടത്തുന്ന വെല്ലു വിളി കൂടിയാണ്. ജനങ്ങൾക്ക് ആവശ്യമായ ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്സ് നിർമ്മിക്കാനോ പൊതു ഷൗചലയം നിർമ്മിക്കാനോ തയ്യാറാവാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുകയാണ്. 

ബസ് ഷെൽട്ടറുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങൾക്കിടയിൽ പുതുതായി ചുമതലയേറ്റ പഞ്ചായത്ത് സെക്രട്ടറിയുടെ വാട്സപ്പ് കുറിപ്പിലൂടെ പുറത്ത് വരുന്നത് അപകടകരമായ സാഹചര്യമാണ്.

ബസ് ഷെൽട്ടർ നിർമാണവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ തന്നെ അഴിമതിയാരോപണങ്ങൾ ഉയർന്നിരുന്നു. ഏകദേശം രണ്ട് ലക്ഷം രൂപ ചെലവാകാവുന്ന ഓരോ ഷെൽട്ടറിനും ലക്ഷകണക്കിന് രൂപ അധികം വില കണക്കാക്കി പദ്ധതികൾ പാസാക്കിയതും സംശയത്തിനടയാകുന്നു.

സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും, പഞ്ചായത്ത് ഭരണത്തിലെ അഴിമതിയും,സ്വജന പക്ഷപാതവും അവസാനിപ്പിക്കണമെന്നും പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും സുരക്ഷയും നീതിയും ഉറപ്പാക്കുന്നതിന് നടപടിയുണ്ടാകണമെന്നും SDPI കുമ്പള പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

No comments