ദുബായ് മലബാർ കലാസാംസ്കാരികവേദിയുടെ 'മികവ് 2025'; ഉന്നതവിജയികളെ അനുമോദിച്ചു
കുമ്പള : ദുബായ് മലബാർ കലാസാംസ്കാരികവേദിയുടെ 'മികവ് 2025' രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ ഓർമ്മയ്ക്കായി ഉപഹാരങ്ങൾ നൽകി. എ.കെ. ആരിഫ് അധ്യക്ഷനായി. ദുബായ് മലബാർ കലാസാംസ്കാരികവേദി ജനറൽ കൺവീനർ അഷ്റഫ് കർള, ഡോക്ടർമാരായ ആയിഷത്ത് മഹ്റൂശ, കെ.എം ഫാത്തിമത്ത് സിയാന, ഫൈറൂസ ഹസീന, ആമിന റൂഷാഫിദ, ഫാത്തിമ ആദില, ഫാത്തിമത്ത് തബ്ഷീറ എന്നിവർക്കും കണ്ണൂർ സർവകലാശാലയിൽനിന്ന് ബാച്ചിലർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം കോഴ്സിൽ ഒന്നാം റാങ്ക് നേടിയ ഫാത്തിമത്ത് മുഹ്സിനക്കും ഉപഹാരം നൽകി. മുൻ എഎസ്പി ടി.പി. രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ്, ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിൻ കബീർ, അസീസ് മെരിക്ക, മഞ്ജുനാഥ ആൾവ, കബീർ ചെർക്കള, സൈഫുള്ള തങ്ങൾ, ബി.എൻ. മുഹമ്മദലി, ഖലീൽ എന്നിവർ സംസാരിച്ചു.
Post a Comment