വായനാ ലഹരിയിൽ കുട്ടികളോടൊപ്പം ഫറീന ടീച്ചറും
കല്ലങ്കൈ. വായനാവാരാഘോഷത്തോടനുബന്ധിച്ച് എ.എൽ.പി.സ്കൂൾ കല്ലങ്കൈയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽവായനാശീലം വളർത്തുന്നതിനായി ക്ലാസ്സ് ബ്രൈറികൾ സജ്ജീകരിക്കുകയും, പുസ്തക പ്രദർശനം നടത്തുകയും ചെയ്തു. ഒരാഴ്ചയായി നടത്തിവന്ന വിവിധ വായനാ പ്രവർത്തനങ്ങളുടെ സമാപനം ജൂൺ 25 ന് എഴുത്തുകാരിയും, സാമൂഹ്യപ്രവർത്തകയുമായ ഫറീന കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സുധ ടീച്ചർ സ്വാഗതം പറഞ്ഞും.പി.ടി.എ. പ്രസിഡണ്ട് ഇബ്രാഹിം ഖലീൽ അധ്യക്ഷത വഹിച്ചു.പൂർവ വിദ്യാർത്ഥി ഹമീദ് കാവിൽ ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി ഷാജി ടീച്ചർ നന്ദി പറഞ്ഞു.
വായനയുടെ പ്രാധാന്യവും നല്ലവായനാനുഭവങ്ങളും പങ്കുവച്ച് കൊണ്ട് ഫറീന ടീച്ചറും കഥപറഞ്ഞും, പാട്ടുപാടിയും കുട്ടികളും വായനോത്സവം ആഹ്ലാദപൂർണ്ണമാക്കി.
Post a Comment