JHL

JHL

വീണ്ടും സർവീസ് റോഡ് അടച്ചു: ചൗക്കിയിലെ യാത്രക്കാർക്ക് ദുരിതം; മൊഗ്രാൽ പുത്തൂർ മണ്ഡലം കോൺഗ്രസ്


കാസർഗോഡ്. കാസർകോട് -ചൗക്കി - തലപ്പാടി ഭാഗത്തേക്കുള ബസ് സർവ്വീസ് ദേശീയപാതയിലൂടെ ഓടുന്നത്  ചൗക്കിയിലെ യാത്രക്കാർക്ക് ദുരിതമാകുന്നു.

ചൗക്കിയിൽ ദേശീയ പാതയോട് അനുബന്ധിച്ചുള്ള സർവീസ് റോഡ് അറ്റക്കുറ്റ പണികൾക്കായി അടച്ചിട്ടത് മൂലം വിദ്യാർത്ഥികളടക്കം നൂറ് കണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്.

 ദിവസങ്ങൾക്ക് മുമ്പാണ് അറ്റകുറ്റ ജോലിക്കെന്ന പേരിൽ മുന്നറിയിപ്പ് ബോഡും വെച്ച് രോഡിലെ കൾവർട്ട് നിർമ്മിക്കാൻ തുടങ്ങിയത്.കാസർകോട് നിന്നും തലപ്പാടി ഭാഗത്തേക്ക് പോകുന്ന ബസുകൾ ചൗക്കി ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ സി പി. സി ആർ ഐ പ്രധാന കവാടത്തിനുമപ്പുറത്ത് ഹൈവേയിലാണ് ബസുകൾ നിർത്തുന്നത്. പ്രായമായവരും,കൈ കുഞ്ഞുമായി വരുന്ന സ്ത്രീകളും വിദ്യാർത്ഥികളടക്കമുള്ളവരും ഇവിടെ നിന്നും ഓട്ടോ പിടിച്ചും,നടന്നുമാണ്  ചൗക്കിയിലെത്തുന്നത്.ഇത് യാത്രക്കാർക്ക് അധിക ബാധ്യതയും,പ്രയാസവും ഉണ്ടാക്കുന്നുണ്ട്.

സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ബസ്  സർവീസ് റോഡ് അടച്ചിട്ടു ചെയ്യുമ്പോൾ പകരം സംവിധാനം ഏർപ്പെടുത്താതെ ഹൈവേയിലൂടെ പോകുന്നത്  ജനങ്ങളോടുള്ള വെല്ലുവിളിയായാണ് നാട്ടുകൾ കാണുന്നത്.
എത്രയും പെട്ടെന്ന് ചൗക്കി ജംഗ്ഷൻ ബന്ധപ്പെടുത്തി ബസ് സർവ്വീസ് ക്രമീകരിക്കണമെന്ന് മൊഗ്രാൽ പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

പ്രസിഡന്റ് വേലായുധൻ,ബ്ലോക് കോൺഗ്രസ് നേതാക്കളായ നാരായണൻ നായർ, ഹനീഫ് ചേരങ്കെ, വിജയകുമാർ, പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി അഹ്മദ് ചൗക്കി,മുകുന്ദൻ മാസ്റ്റർ . കുഞ്ഞികണ്ണൻ,ഗഫൂർ കല്ലങ്കൈ,ബഷീർ തോരവളപ്പ് തുടങ്ങിയവർ  ആവശ്യപ്പെട്ടു.

No comments