JHL

JHL

കുമ്പള പഞ്ചായത്ത് ബസ്സ് ഷെൽട്ടർ അഴിമതി; അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക - വെൽഫെയർ പാർട്ടി


കുമ്പള(www.truenewsmalayalam.com)  : ബസ്സ് ഷെൽട്ടർ നിർമ്മാണത്തിൽ അഴിമതിയാരോപണം നേരിടുന്ന കുമ്പള പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 

വർഷങ്ങളായി ഉപയോഗിച്ചിരുന്ന ബസ്സ് സ്റ്റാൻഡ് കെട്ടിടം തകർന്നതോടെ പകരം ബസ്സ് സ്റ്റാൻഡ് നിർമ്മിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും അത് നടപ്പിലാക്കാൻ ഇതു വരെ ആയിട്ടില്ല. ഇപ്പോൾ അശാസ്ത്രീയമായി ബസ് ഷെൽട്ടർ നിർമിച്ച് അതിലും സാമ്പത്തിക നേട്ടം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. നേരത്തെ തന്നെ ഹൈ മാസ്റ്റ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതിലും അഴിമതിയാരോപണം നേരിട്ടിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വാഗ്ദാനവുമായി വരാറാണ് പതിവ്. ഇപ്പോ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പോലും അഴിമതിയിൽ മുങ്ങി നിൽക്കുകയാണ് കുമ്പള പഞ്ചായത്ത് ഭരണ സമിതി. ലാഭം പങ്കിട്ടെടുക്കുന്നതിൽ കുമ്പള പഞ്ചായത്തിൽ കൊടികളുടെ നിറങ്ങൾക്ക് വ്യത്യാസമില്ല എന്ന കാര്യം നാട്ടിൽ പാട്ടാണ്. 

അഴിമതി വെച്ച് പൊറുപ്പിക്കാൻ ഏത് പാർട്ടിയാണെങ്കിലും അനുവദിക്കില്ല എന്ന് യോഗം മുന്നറിയിപ്പ് നൽകി. 

വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ അബ്ദുല്ലത്തീഫ് കുമ്പള, കെ രാമകൃഷ്ണൻ, ഇസ്മായിൽ മൂസ , സഹീറ ലത്തീഫ് , സുധാകരൻ , അസ്ലം സൂറമ്പയൽ, ബീരാൻ മൊയ്തീൻ തുടങ്ങിയവർ സംബന്ധിച്ചു.

No comments