JHL

JHL

കഥ പറഞ്ഞും,കവിത ചൊല്ലിയും മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച വായനാദിനാചരണം വേറിട്ടതായി.

മൊഗ്രാൽ.കഥ പറഞ്ഞും കവിത ചൊല്ലിയുമുള്ള മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച വായനാദിനാചരണം  വേറിട്ടതായി.ഉദ്ഘാടകനും എഴുത്തുകാരനുമായ സുറാബ് തുടങ്ങിവച്ച കഥ പറച്ചിലും,കവിതകളും തുടർന്നുള്ള പ്രാസംഗികരും ഏറ്റുപിടിച്ചതോടെ വായനാദിനാചരണം നവ്യാനുഭവമായി.

 ചടങ്ങിൽ എം മാഹിൻ മാസ്റ്റർ വായനാദിന സന്ദേശം നൽകി.ദേശീയ വേദി ആക്ടിംഗ് പ്രസിഡണ്ട് എംഎ അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ചു.മൊഗ്രാൽ മൊഴികളുടെ രചയിതാവ് അബ്ദുള്ളക്കുഞ്ഞി ഖന്നച്ച സുറാബിനെ ഷാൾ അണിയിച്ചു.വായനയെ നെഞ്ചോട് ചേർത്തു നിർത്തുന്ന പ്രവാസി വ്യവസായി എംഎ ഹമീദ് സ്പിക്,ദേശീയവേദി ജനറൽ സെക്രട്ടറി എം എ മൂസ,ജോയിൻ സെക്രട്ടറി ബിഎ മുഹമ്മദ് കുഞ്ഞി എന്നിവരെ ചടങ്ങിൽ വെച്ച് സ്നേഹാദരവ് നൽകി ആദരിച്ചു.പിമുഹമ്മദ് നിസാർ,സെഡ് എ മൊഗ്രാൽ,ഹമീദ് കാവിൽ,അഹമ്മദലി കുമ്പള,പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ്,സിദ്ധീഖ് റഹ്മാൻ, അബ്ദുൽ റഹ്മാൻ സുർത്തിമുല്ല,ഹമീദ് പെർവാഡ്,ഫ്രണ്ട്സ് ക്ലബ് പ്രസിഡണ്ട് എം പി അബ്ദുൽഖാദർ,ടിഎ കുഞ്ഞഹമ്മദ് ദേശീയവേദി ഗൾഫ് കമ്മിറ്റി അംഗങ്ങളായ റഷീദ് ഒമാൻ,ടിപി അനീസ്,സുഹിർ കടപ്പുറം,അനീസ് കോട്ട,ബികെ കലാം  എന്നിവർ ആശംസകൾ നേർന്നു.

 ചടങ്ങിന് വൈസ് പ്രസിഡണ്ട് മുഹമ്മദ് അബ്ക്കോ,ജോയിൻ സെക്രട്ടറി അഷ്‌റഫ് സാഹിബ്,എക്സിക്യൂട്ടീവ് അംഗങ്ങളായ റിയാസ് കരീം,എംഎം റഹ്‌മാൻ,ഖാദർ മൊഗ്രാൽ,മുഹമ്മദ് സ്മാർട്ട്,വിജയകുമാർ, ടികെ ജാഫർ,ടിഎ ജലാൽ,മുഹമ്മദ് മൊഗ്രാൽ ഹാരിസ് ബഗ്ദാദ്,എച്ച് എം കരീം,കെ മുഹമ്മദ് കുഞ്ഞി നാങ്കി,വിശ്വനാഥൻ,ഖലീൽ കടവത്ത്,ബികെ അൻവർ കൊപ്പളം ഖാലിദ് മൊഗ്രാൽ,എ എം അബ്ദുൽ ഖാദർ ലിബാസ് എന്നിവർ നേതൃത്വം നൽകി. ട്രഷറർ പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതവും,വൈസ് പ്രസിഡണ്ട് എംജിഎ റഹ്മാൻ നന്ദിയും പറഞ്ഞു.



No comments