നാടെങ്ങും അന്താരാഷ്ട്ര യോഗാ ദിനാഘോഷം; മൊഗ്രാൽ ജിവിഎച്ച്എസ്എസ് ലും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു
മൊഗ്രാൽ.മൊഗ്രാൽ ഗവ:യുനാനി ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെൻററും, ജിവിഎച്ച്എസ്എസ് മൊഗ്രാലും സംയുക്തമായി വിപുലമായ പരിപാടികളോടെ മൊഗ്രാൽ ജി വിഎച്ച്എസ്എസ്സിലും, യുനാനി സിസ്പെൻസറിയിലും വെച്ച് സംയുക്തമായി പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിച്ചു.
പരിപാടിയോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്ക് ബോധവൽകരണ ക്ലാസ്സും,യോഗാ പ്രദർശനവും,സ്കൂൾ കുട്ടികളെ അണിനിരത്തി യോഗാ ഡാൻസും സംഘടിപ്പിച്ചു.
ചടങ്ങിൽ ജിവിഎച്ച്എസ്എസ് ഹെഡ്മാസ്റ്റർ ജയറാം ജെ സ്വാഗതം പറഞ്ഞു.
പിടിഎ പ്രസിഡൻറ് അഷറഫ് പെർവാട് അധ്യക്ഷത വഹിച്ചു.
കുമ്പള ഗ്രാമപഞ്ചായത്ത് യു നാനി മെഡിക്കൽ ഓഫീസർ ഡോ: ഷക്കീർഅലി ഉദ്ഘാടനം ചെയ്തു.
യൂനാനി ഡിസ്പെൻസറി യോഗ ഇൻസ്ട്രക്ടർ ഡോ:സുകന്യ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
എസ്എംസി ചെയർമാൻ ആരിഫ് എൻജിനീയർ, പിടിഎ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം എന്നിവർ ഉപഹാര സമർപ്പണം നടത്തി.യോഗ ഡെമോൺസ്ട്രേറ്റർ ഡോ സുകന്യ യോഗ പ്രദർശനം നടത്തി.
പിടിഎ കമ്മിറ്റി അംഗങ്ങൾ,
അധ്യാപകരായ മണികണ്ഠൻ, ജയ്സൺ, ജാൻസി, അഷ്കർ അലി, ലിബിജ,സുഹൈൽ, അഷ്റഫ്,യുനാനി അറ്റൻ്റർ ജോസ് എന്നിവർ ആശംസകൾനേർന്നു.
സ്റ്റാഫ് സെക്രട്ടറി ബിജു പയ്യക്കടത്ത് നന്ദി പറഞ്ഞു.
Post a Comment