JHL

JHL

പിടിഎയും, അധ്യാപകരും ഉണർന്നു:ഡിവിഷൻ നഷ്ടപ്പെടാതെ മൊഗ്രാൽ ജിവിഎച്ച്എസ്എസ്, ഒന്നാം ക്ലാസ്സിൽ അഡ്മിഷൻ നേടിയത് 65ലേറെ കുട്ടികൾ

മൊഗ്രാൽ. സംസ്ഥാനതലത്തിൽ സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ  കൊഴിഞ്ഞുപോക്ക് കൂടുകയും, ഡിവിഷനുകളും, തസ്തികകളും  നഷ്ടപ്പെടുകയും ചെയ്യുമ്പോൾ മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം ക്ലാസ്സ്, പ്രീ പ്രൈമറി ക്ലാസുകളിലേക്ക് പ്രവേശനത്തിന് വിദ്യാർഥികൾ കൂടിയത്    ശ്രദ്ധേയമായി.

 പിടിഎ-എസ്എംസി- സ്റ്റാഫ് കൗൺസിൽ ഒരുമയോടെ രംഗത്തിറങ്ങിയപ്പോൾ സർക്കാർ സ്കൂളിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 65 ലേറെയായി. ആദ്യമായി തുടങ്ങുന്ന പ്രീ പ്രൈമറി ക്ലാസിലേക്ക് ഇതിനകം 22 ഓളം കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്.ഇതുവഴി സ്കൂളിൽ ഒന്ന്,രണ്ട് ക്ലാസുകളിൽ ഡിവിഷനുകൾ വർധിക്കുകയും ചെയ്തു.കഴിഞ്ഞ വർഷം നഷ്ടപ്പെട്ട മൂന്ന് ഡിവിഷനുകൾ തിരിച്ചുപിടിക്കുകയായിരുന്നു പിടിഎയുടെയും അധ്യാപകരുടെയും ശ്രമം.അത് വിജയിക്കുകയും ചെയ്തു.ഇതിന്റെ ആഹ്ലാദത്തിലാണ് സബ് ജില്ലാ പ്രവേശനോത്സവം ഉദ്ഘാടന വേദി കൂടിയായ മൊഗ്രാൽ സ്കൂൾ.

 കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച ജില്ലയിലെ സ്കൂളുകളിൽ ഒന്നാണ് മൊഗ്രാൽ ജിവിഎച്ച്എസ്എസ്. അതിന്റെ പിറകെ എൽ എസ്എസ്-യുഎസ് എസ് പരീക്ഷകളിൽ 14 കുട്ടികളെ വിജയിപ്പിച്ചെടുക്കാനാ യതും സ്കൂൾ പ്രവേശനത്തിന് കുട്ടികളുടെ വർദ്ധനവ് സഹായകമായി.

No comments