JHL

JHL

നീന്തൽ പരിശീലകൻ എംഎസ് മുഹമ്മദ് കുഞ്ഞിക്ക് കാസർഗോഡ് നിന്ന് വീണ്ടും ആദരവ്

കാസർഗോഡ്.മൂന്ന് പതിറ്റാണ്ട് കാലത്തിനിടെ 3000ലേറെ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകിയ മൊഗ്രാലിലെ എം എസ് മുഹമ്മദ് കുഞ്ഞിക്ക് കാസർഗോഡ് നിന്ന് ആദരവ്.

 കാസറഗോഡ് ദാറുൽ ഇഖ്‌മ സനദ് ദാന സമ്മേളനത്തിൽ വെച്ചാണ് എംഎസ് മുഹമ്മദ് കുഞ്ഞിയെ സംഘാടകർ മെമെന്റോ നൽകിയും,ഉപഹാരം സമ്മാനിച്ചും ഷാൾ അണിയിച്ചും ആദരിച്ചത്.ദാറുൽ ഇഖ്മയുടെ നൂറുകണക്കിന് വിദ്യാർത്ഥികൾക്കും എം എസ് മുഹമ്മദ് കുഞ്ഞി നീന്തൽ പരിശീലിപ്പിച്ചിരുന്നു. പ്രസ്തുതചടങ്ങിൽ വെച്ച് മഹമൂദ് ഏരിയാൽ മെമെന്റോയും,ഉപഹാരവും നൽകി എം എസ് മുഹമ്മദ് കുഞ്ഞിയെ  ആദരിച്ചു.

 മൊഗ്രാൽ കണ്ടത്തിൽ പള്ളിക്കുളത്തിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലേ റെയായി എംഎസ് മുഹമ്മദ് കുഞ്ഞി സൗജന്യമായി നീന്തൽ പരിശീലനം നൽകിവരുന്നുണ്ട്.ഇശൽ ഗ്രാമത്തിലെ അറിയപ്പെടുന്ന  കലാകാരൻ കൂടിയായ എം എസ് മുഹമ്മദ് കുഞ്ഞി മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് അംഗം കൂടിയാണ്.



No comments