കുമ്പള ബസ് ഷെൽട്ടർ അഴിമതി ആരോപണം: കൃത്യമായ അന്യോഷണം നടത്തണമെന്നും ഫ്ലെക്സിൽ നിന്നു തന്റെ ചിത്രം നീക്കണമെന്നും പഞ്ചായത്ത് അംഗം അൻവർ ആരിക്കാടി
കുമ്പള: പ്രദേശത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ച കുമ്പള ബസ് ഷെൽട്ടർ നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ കൃത്യമായ നടപടി അവശ്യപ്പെട്ട് ഒന്നാം വാർഡ് അംഗം അൻവർ ആരിക്കാടി. പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നിവേദനത്തിലൂടെ, ഷെൽട്ടറിൽ സ്ഥാപിച്ച ഫ്ലെക്സുകളിൽ നിന്ന് തന്റെ ചിത്രം നീക്കം ചെയ്യണമെന്നും, അഴിമതി ആരോപണങ്ങൾ കാര്യമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“സുതാര്യതയും ഉത്തരവാദിത്വവുമാണ് ജനങ്ങൾ തെരഞ്ഞെടുക്കപ്പെട്ടവരിൽ നിന്നും പ്രതീക്ഷിക്കുന്നത്. അന്യായത്തോട് ഒരു തരത്തിലുള്ള വിട്ടു വീഴ്ചയും ഉണ്ടാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഒരു ഷെൽട്ടറിന് മാത്രമായി 10 ലക്ഷത്തോളം രൂപ ചിലവാകുമെന്നും,കരാറ് കൈമാറിയ പ്രക്രിയയിൽ സംശയങ്ങൾ ഉയരുന്നത് തുടങ്ങിയ നിരവധി കാര്യങ്ങൾ ഇവിടെ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം നിരന്തരമായി അഴിമതി ആരോപണം ഉയർന്നു വരുന്നുണ്ട്. അധികാരികൾ സത്യ സന്ദമായ അന്യോഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യത്തിൽ ഉന്നയിച്ചു.

Post a Comment