JHL

JHL

അവഗണന: പ്രതിഷേധം ശക്തമാക്കി റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ


കാസർകോട് : യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം കാണാതെ ഓരോ ആവശ്യത്തിനും നേരേ മുഖംതിരിച്ച് പൊതു യാത്രക്കാരെയും സീസൺ ടിക്കറ്റ് യാത്രക്കാരെയും വിദ്യാർഥികളെയും പാടെ അവഗണിക്കുന്ന റെയിൽവേ പാലക്കാട് ഡിവിഷന്റെ അവഗണനയിൽ പ്രതിഷേധം കടുപ്പിച്ച് പാസഞ്ചേഴ്‌സ് അസോസിയേഷൻ. റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആർ.പ്രശാന്ത്കുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നാസർ ചെർക്കളം, നിസാർ പെർവാഡ്‌, സാഹിദ ഇല്യാസ്, എം.എം.മുനീർ, ടി.ഇ.അൻവർ, ഷെഫീഖ് തെരുവത്ത്, സത്താർ എന്നിവർ സംസാരിച്ചു.

No comments