JHL

JHL

മൊഗ്രാൽ നാങ്കി കടപ്പുറത്ത് വീണ്ടും കവർച്ച,ടെമ്പോ ഡ്രൈവറുടെ വീട്ടിൽ നിന്ന് 20.000 രൂപ മോഷ്ടിച്ചു

മൊഗ്രാൽ.മൊഗ്രാൽ കടപ്പുറത്ത് കവർച്ച പതിവാകുന്നു. രണ്ടുമാസം മുമ്പ് കടപ്പുറം ഖിളർ മസ്ജിദ് ഇമാം കർണാടക സ്വദേശി സാഹിദിന്റെ  പള്ളിയിലെ റൂമിൽ നിന്ന് 35,000 രൂപയോളം മോഷണം പോയതിന് പിന്നാലെ കഴിഞ്ഞദിവസം കടപ്പുറം ടെംപോ ഡ്രൈവർ ബാസിതിന്റെ വീട്ടിലും കള്ളൻ കയറി ഇരുപതിനായിരം രൂപ മോഷ്ടിച്ചു.

 വീട്ടുകാർ വീട്പൂട്ടി രാവിലെ ബന്ധുവീട്ടിലെ പരിപാടിക്ക് പോയതായിരുന്നു.രാത്രി തിരിച്ചെത്തിയതോടെയാണ് മോഷണം നടന്ന വിവരം അറിയുന്നത്. അടുക്കള ഭാഗത്തെ വാതിലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്.ബാസിത് കുമ്പള പോലീസിൽ പരാതി നൽകി.പോലീസ് കവർച്ച നടന്ന വീട് പരിശോധിച്ചു.കവർച്ച പട്ടാപ്പകൽ തന്നെ ആയിരിക്കുമോ നടന്നിരിക്കുന്നതെന്ന്  പോലീസ് അന്വേഷിക്കുന്നുണ്ട്.

 നേരത്തെ പള്ളി ഇമാമിന്റെ പണം നഷ്ടപ്പെട്ടത് ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. മോഷണങ്ങൾ തെളിയിക്കപ്പെടാതെ പോകുന്നത് നാട്ടുകാരിൽ  ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

No comments