എസ്എസ്എൽസിയിലെ നൂറുമേനി:മൊഗ്രാൽ ജിവിഎച്ച്എസ്എസ് ന് മന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്തിന്റെ അനുമോദനം.
മൊഗ്രാൽ.ജില്ലയിലെ എസ്എസ്എൽസി പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള അനുമോദന ചടങ്ങിൽ മൊഗ്രാൽ ജിവിഎച്ച്എസ്എസ് ഇടം പിടിച്ചത് നാടിനും,സ്കൂളിലും അഭിമാന നേട്ടമായി.
കാസർഗോഡ് മുനിസിപ്പൽ കോൺഫ്രൻസ് ഹാളിൽ നടന്ന അനുമോദ ചടങ്ങിലാണ് ഡിഡിഇ ടി പി മധുസൂദനനിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ജി ജയറാം ഉപഹാരം ഏറ്റുവാങ്ങിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പരിപാടി ഉൽഘാടനം ചെയ്തു.സിഎച്ച് കുഞ്ഞമ്പു എംഎൽഎ മുഖ്യാതിഥിയായി സംബന്ധിച്ചു. ഡിഡിഇ ടിപി മധുസൂദനൻ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ:സരിത എസ് നായർ,ഗീതാ കൃഷ്ണൻ,കെ ശകുന്തള,എം മനു,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി ജെ സജിത്ത്,ജോമോൻ ജോസ്,ജാസ്മിൻ കബീർ,ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസർമാർ സംബന്ധിച്ചു.ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ശ്യാമലക്ഷ്മി നന്ദി പറഞ്ഞു.

Post a Comment