വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം വെറുതെയായില്ല:രുചിയൂറും ചിക്കൻ ബിരിയാണിയുമായി ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ
മൊഗ്രാൽ.സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്ക്കരിച്ച വിദ്യാഭ്യാസ മന്ത്രിയുടെ സ്വാഗതാർഹമായ തീരുമാനത്തെ നെഞ്ചിലേറ്റിക്കൊണ്ട് മുഴുവൻ കുട്ടികൾക്കും രുചിയേറും "ചിക്കൻ ബിരിയാണി''നൽകി ജി. വി.എച്ച്.എസ്.എസ്. മൊഗ്രാൽ വാഗ്ദാനം നിറവേറ്റി.
കഴിഞ്ഞ ദിവസത്തെ ഉച്ച ഭക്ഷണത്തിന് സ്വാദിഷ്ഠമായ ചിക്കൻ ബിരിയാണിയും, വെജിറ്റബിൾ സലാഡും നൽകിയാണ് മൊഗ്രാൽ ജി.വി.എച്ച്.സ് തുടക്കം തന്നെ മാതൃകയായത്.പി.ടി. എ പ്രസിഡന്റ് അഷ്‌റഫ് പെർവാഡ്,ഹെഡ്മാസ്റ്റർ ജെ.ജയറാം,സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ,സ്റ്റാഫ് സെക്രട്ടറി വിജു മോൻ പയ്യാടക്കത്ത്,ഷാഫി മാഷ് തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് ചിക്കൻ ബിരിയാണി വിതരണം ചെയ്യാൻ നേതൃത്വം നൽകി.പി.ടി. എ,എം.പി.ടി.എ,എസ്. എം.സി അംഗങ്ങളും, അധ്യാപകരും, സംയുക്തമായി സഹകരിച്ചു കൊണ്ട് ഈ ഉദ്യമം വൻ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പിടിഎയും,അധ്യാപകരും.

Post a Comment