JHL

JHL

'കുമ്പള ട്രാഫിക് പരിഷ്കരണം : വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം'- എസ് ഡി പി ഐ

കുമ്പള :ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി കുമ്പള ടൗണിലെ മാറ്റങ്ങളിൽ വ്യാപാരികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് എസ് ഡി പി ഐ 
 കുമ്പള പഞ്ചായത്ത്‌ കമ്മിറ്റി ട്രഷറർ നൗഷാദ് കുമ്പള ആവശ്യപ്പെട്ടു. 
കുമ്പളയിലെ ട്രാഫിക് പരിഷ്കരണ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ആശ്വാസം നൽകേണ്ടതാണെങ്കിലും ഇപ്പോൾ നടപ്പിലാക്കുന്ന രീതിയിലൂടെ ചെറുകിട വ്യാപാരികളുടെയും തൊഴിലാളികളുടെയും ജീവിതം തകർക്കപ്പെടുകയാണെന്ന്  അദ്ദേഹം ആരോപിച്ചു.
വികസനം ജനങ്ങളുടെ ജീവിതം തകർക്കാതെ മുന്നോട്ട് കൊണ്ടുപോകേണ്ടതാണ്. ചെറുകിട വ്യാപാരികളുടെ ജീവിക്കാനുള്ള ഇടം കളയുന്നത് സാമൂഹിക നീതിക്കെതിരാണ്

കുമ്പള ടൗണിൽ നിലവിൽ ബസ് സ്റ്റാൻഡ് പൊളിച്ചു മാറ്റിയ സ്ഥലം ഉയോഗ ശൂന്യമായി നില നിൽക്കുകയാണ്. മിൽമ ബൂത്തിന്റെ അടുത്ത് നിന്നും പുതുതായി നൽകിയ ആട്ടോ സ്റ്റാൻഡ് ടൗണിൽ കൂടുതൽ ഗതാ ഗത കുരുക്ക് ഉണ്ടാകുകയാണ് അതിനാൽ താൽകാലികമായി ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചു മാറ്റിയ സ്ഥലത്ത് ആട്ടോ സ്റ്റാൻഡ് അനുവദിച്ചു കൊടുക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാവണമെന്നും അതിലൂടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കാണണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

No comments