കടൽ പ്രക്ഷുബ്ധം:പെർവാഡ് കടപ്പുറത്ത് കടൽ ഭിത്തിയും,തീരവും കടലെടുത്തതിനെ പിന്നാലെ തെങ്ങുകളും കടലെടുക്കുന്നു
കുമ്പള.ശക്തമായ കാറ്റും മഴയിലും തീരത്ത് കടൽ പ്രക്ഷുബ്ധം.കടൽ ഭിത്തിയും,തീരവും ഭേദിച്ച് കടൽ തെങ്ങുകൾ കൂടി എടുക്കാൻ തുടങ്ങിയതോടെ തീരദേശവാസികൾക്ക് ദുരിതവും,സങ്കടവുമായി.
പത്തോളം തെങ്ങുകളാണ് ഇന്ന് രാവിലെ മാത്രം കടലെടുത്തത്.. കഴിഞ്ഞദിവസം കോയിപാടി കടപ്പുറത്തും തെങ്ങുകൾ കടലെടുത്തിരുന്നു. ഉപ്പളയിൽ കഴിഞ്ഞ ദിവസം നൂറുകണക്കിന് കാറ്റാടിമരങ്ങളും, തീരദേശ റോഡും കടലെടുത്തിരുന്നു.
തേങ്ങയ്ക്ക് നല്ല വില ലഭിക്കുന്ന സമയത്താണ് നല്ല നിലയിൽ കായ്ക്കുന്ന തെങ്ങുകൾ കടലെടുക്കുന്നത്.ഇത് തീരദേശവാസികളെ സങ്കടപ്പെടുത്തുന്നുണ്ട്.കടലിൽ പോകാൻ പറ്റുന്നില്ല,തെങ്ങിൽ നിന്ന് കിട്ടുന്ന വരുമാനം കൂടി നഷ്ടപ്പെടുന്നതോടെ തീരം വറുതിയിലായിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി തീരദേശ മേഖലയിൽ രൂക്ഷമമായ കടലാക്രമണമാണ് നേരിടുന്നത്. പലസ്ഥലങ്ങളിലും വീടുകളിലേക്ക് കടൽ ഇരച്ചു കയറുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. നിരവധി കുടുംബങ്ങളെ മാറി താമസിപ്പിച്ചു.തീരദേശ റോഡുകളൊക്കെ കടലെടുത്തിട്ടുണ്ട്. തീരത്ത് പാകിയ കടൽ ഭിത്തികളൊന്നും അവശേഷിക്കുന്നുമില്ല. തീരത്ത് ശേഷിക്കുന്ന റോഡുകൾ കടലാക്രമണ ഭീഷണിയിലുമാണ്. അടിയന്തിര പരിഹാര നടപടികളിൽ കാലതാമസം നേരിടുന്നത് തീരദേശവാസികളെ പ്രകോപിച്ചിട്ടുമുണ്ട്.

Post a Comment