എംഎൽഎയുടെ ഇടപെടൽ:സംസ്ഥാന സർക്കാർ കായിക വകുപ്പിൽ നിന്ന് 3 കോടിയുടെ പദ്ധതി. മൊഗ്രാൽ സ്കൂൾ മൈതാനം സ്റ്റേഡിയമായി ഉയർത്തുന്നു, ഗാലറി നിർമ്മാണം ഉടൻ
മൊഗ്രാൽ.മൊഗ്രാൽ സ്കൂൾ മൈതാനം സ്റ്റേഡിയമായി ഉയർത്താൻ സംസ്ഥാന സർക്കാർ കായിക വകുപ്പിന്റെ പദ്ധതി. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫിന്റെ ഇടപെടലിനെ തുടർന്നാണ് ഫുട്ബോളിന്റെ നാട്ടിൽ കായിക പ്രേമികൾക്കായി ഗാലറി അടക്കമുള്ള സ്റ്റേഡിയം നിർമ്മാണത്തിന് സ്കൂൾ മൈതാനം നവീകരണത്തിന് ഒരുങ്ങുന്നത്.
ഒന്നാംഘട്ടം എന്ന നിലയിൽ മൈതാനത്തിന്റെ വടക്ക് പടിഞ്ഞാർ ഭാഗങ്ങളിലായി "എൽ''മോഡലിൽ ഗാലറി നിർമ്മാണമാണ് നടക്കുക.നിലവിലെ വിഎച്ച്എസ്ഇ, ഹയർസെക്കൻഡറി സ്കൂളുകളെ ബാധിക്കാത്ത തരത്തിലുള്ള കോൺക്രീറ്റ് തൂണുകൾ ഉയർത്തി കൊണ്ടുള്ള ഗാലറി നിർമ്മാണമാണ് നടപ്പിലാക്കുക.ഇതിനായി കായിക വകുപ്പ് വിഭാഗം എൻജിനീയർ നസിയ, അസിസ്റ്റന്റ് എൻജിനീയർ ഡാലിയ എന്നിവർക്ക് എ കെഎം അഷ്റഫ് എംഎൽഎ നിർദേശം നൽകി.
ഇതുമായി ബന്ധപ്പെട്ട ചേർന്ന സ്കൂൾ പിടിഎ- എസ്എംസി-സ്റ്റാഫ് കൗൺസിൽ,മൊഗ്രാൽ സ്പോർട്സ് ക്ലബ്-സന്നദ്ധ സംഘടനകൾ- നാട്ടുകാരുടെ സംയുക്ത യോഗത്തിൽ പിടിഎ പ്രസിഡണ്ട് അഷറഫ് പെർവാഡ് അധ്യക്ഷത വഹിച്ചു.എകെ എം അഷറഫ് എംഎൽഎ വിഷയം അവതരിപ്പിച്ചു കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജയറാം ജെ സ്വാഗതം പറഞ്ഞു.കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,പഞ്ചായത്തംഗം റിയാസ് മൊഗ്രാൽ എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു.
ചടങ്ങിൽപിടിഎ വൈസ് പ്രസിഡന്റ് ലത്തീഫ് കൊപ്പളം,എസ്എംസി ചെയർമാൻ ആരിഫ് എൻജിനീയർ,നാട്ടുകാരെ പ്രതിനിധീകരിച്ച് വിപി അബ്ദുൽ ഖാദർ ഹാജി,ബിഎൻ മുഹമ്മദലി,അഷ്റഫ് കൊടിയമ്മ,ടിഎം ശുഹൈബ്,അൻവർ അഹമ്മദ് എസ്,എംഎ അബൂബക്കർ സിദ്ദീഖ്,എം എ മൂസ,എം പി അബ്ദുൽ ഖാദർ,മുഹമ്മദ് അബ്ക്കോ,എംഎസ് അബ്ദുള്ള കുഞ്ഞി,എച്ച് എം കരീം,പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,എം എച്ച് അബ്ദുൽ ഖാദർ, അധ്യാപകരായ ബിജു പയ്യക്കടത്ത്,അഷ്റഫ്, രജനി,രേഷ്മ,ലത്തീഫ്, പവിത്രൻ,പ്രപഞ്ചകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.സ്റ്റാഫ് സെക്രട്ടറി ജാൻസി ചെല്ലപ്പൻ നന്ദി പറഞ്ഞു.
Post a Comment