സീതാംഗോളിയിൽ പണിമുടക്ക് പ്രകടനം നടത്തിയ സിഐടിയു നേതാക്കളെ ബോധപൂർവ്വം മർദ്ധിച്ച പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുക -സി ഐ ടിയു
കുമ്പള: സീതാംഗോളയിൽ പണിമുടക്കിന്റെ ഭാഗമായി സമാധാനപരമായ പ്രകടനം നടത്തുകയായിരുന്ന സിഐ ടി യു സഖാക്കൾക്ക് നേരെ ബോധപൂർവ്വം മർദ്ദനം അഴിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി കൈകൊള്ളാൻ അധികാരികൾ തയ്യാറാ കണാമെന്ന് സി ഐ ടി യു ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.
ദേശീയ പണിമുടക്കിന്റെ ഭാഗമായി രാജ്യത്തുടനീളം നടക്കുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ സീതാംഗോളിയിൽ സമാധാന പരമായ നിലയിൽ ഐക്യദാർഢ്യ പ്രകടനം നടത്തിയ സിഐടിയു നേതാക്കളായ സന്തോഷ്, ബിനീഷ്, മധുസൂദനൻ എന്നിവരെയാണ് പോലീസ്
തല്ലിചതച്ചത്.ഒരു കാരണവുമില്ലാതെ സമര സഖാക്കളെ മർദ്ധിച്ച നടപടി തീർത്തും ജനാധിപത്യവിരുദ്ധമാണ്. കേരളം ഭരിക്കുന്ന ഇടതുപക്ഷ ഗവണ്മെന്റിന്റെ പോലീസ് നയത്തിന് നേർ വിപരീതമായ പ്രവൃത്തി നടത്തുന്ന ഇത്തരം പോലീസുക്കാർക്കെതിരെ മാതൃക പരമായ നടപടികൾ കൈകൊള്ളാൻ അധികാരികൾ തയ്യാറാകണം.
Post a Comment