JHL

JHL

ഇനി ഓക്‌സിജന്‍ അരമണിക്കൂര്‍ കൂടി മാത്രം; 20 പേര്‍ മരിച്ചു, 200 ജീവന്‍ അപകടത്തില്‍

 


ന്യൂഡൽഹി: (www.truenewsmalaylam.com 24.04.2021)

 കൊറോണ വൈറസിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതോടെ ‍ഡൽഹിയിലെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നു. അരമണിക്കൂർ കൂടിയുള്ള ഓക്സിജൻ മാത്രമേ ബാക്കിയുള്ളൂവെന്നും 200ൽ അധികം പേരുടെ ജീവൻ ആപത്തിലാണെന്നും ജയ്പുര്‍ ഗോൾഡൻ ആശുപത്രിയിലെ ഡി.കെ.ബലുജ പറഞ്ഞു. ഓക്സിജൻ ലഭ്യമല്ലാത്തതു കാരണം കഴിഞ്ഞ രാത്രി 20 പേരുടെ ജീവനാണ് നഷ്ടമായതെന്നും അദ്ദേഹം ആരോപിച്ചു. 30 മിനിറ്റ് നേരത്തേക്കുള്ള ഓക്സിജൻ മാത്രമാണ് ബാക്കിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

210 രോഗികളാണ് ആശുപത്രിൽ ഉണ്ടായിരുന്നത്. 3600 ലീറ്റര്‍ വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കിട്ടേണ്ടതായിരുന്നു. പക്ഷെ രാത്രി വരെ 1200 ലീറ്റര്‍ മാത്രമാണ് ലഭിച്ചത്. ഏഴ് മണിക്കൂര്‍ താമസിച്ചതിനാല്‍  ലോ പ്രഷറിൽ  ഓക്ജിൻ ആണ് കൊടുത്തത്.

അതേസമയം അമൃത്‌സറിലെ നീൽകാന്ത് ആശുപത്രിയിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് അഞ്ചു പേർ മരിച്ചെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറായി ആശുപത്രി കടുത്ത ഓക്സിജൻ ക്ഷാമം നേരുടുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഡൽഹിയിലെ ആശുപത്രികൾ ഓക്സിജനുവേണ്ടി മുറവിളി കൂട്ടുകയാണ്. എസ്ഒഎ‌സ് സന്ദേശം പുറപ്പെടുവിച്ചിട്ടും വിവിധ ആശുപത്രികളിൽ ഓക്സിജൻ എത്തിയിട്ടില്ല. മൂൽചന്ദ്, ബത്ര ആശുപത്രികളിലാണ് ഓക്സിജൻ ആവശ്യമുള്ളത്. 135 രോഗികളുടെ ജീവൻ അപകടത്തിലാണെന്നും രണ്ടു മണിക്കൂറിൽ ഓക്സിജൻ തീരുമെന്നും ആശുപത്രി അധികൃതർ പറയുന്നു. അതേസമയം ഒരു മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമാണുള്ളതെന്നാണ് അടിയന്തര സന്ദേശമെത്തിയതിനെ തുടർന്ന് ബത്ര ആശുപത്രിയിലേക്ക് ഓക്സിജൻ എത്തിച്ചു.


No comments