JHL

JHL

കുമ്പളയിൽ പ്രതിരോധ കുത്തിവെയ്പിന് വൻ തിരക്ക്. രജിസ്റ്റർ ചെയ്തവരെയും തിരിച്ചയക്കുന്നതായി പരാതി





കുമ്പള : (www.truenewsmalayalam.com 24.04.2021)

കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ  കേന്ദ്രത്തിൽ വൻ തിരക്ക്. ശനിയാഴ്ച ലോക്ക്ഡൗൺ ആയിരുന്നിട്ടും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ ആറ് മണി മുതൽ തന്നെ ആളുകൾ എത്തിച്ചേർന്നിരുന്നു. ഓൺലൈനിൽ രജിസ്റ്റർ ചെയ്തവരും അല്ലാത്തവരും വാക്സിനേഷനായി എത്തുന്നുണ്ട്. ഓൺലൈനിൽ  രെജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് വാക്സിനേഷൻ എന്നാണ് പറഞ്ഞിരുന്നതെങ്കിലും നേരിട്ടും ടോക്കൺ കൊടുക്കുന്നുണ്ട്. കുമ്പളയിൽ ദിവസം മുന്നൂറ് പേർക്കാണ് ഡോസ് കൊടുക്കുന്നത്. ഇന്ന് നൂറ്റമ്പത് മാത്രമാണ് സ്റ്റോക്ക് ഉള്ളതെന്നാണ് മെഡിക്കൽ ഓഫീസർ പറയുന്നത്.

No comments