JHL

JHL

പച്ചമ്പളയിൽ സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നു

ബന്തിയോട് (www.truenesmalayalam.com) : ബന്തിയോട് പച്ചമ്പളയിൽ സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് അമ്പതിനായിരം രൂപ കവർച്ച നടത്തിയ കേസിലെ പ്രതികളെ കുമ്പള പോലീസ് തെളിവെടുപ്പിന് കവർച്ച നടത്തിയ കടകളിലേക്ക് കൊണ്ടുവന്നു. പ്രതികളായ കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി ഷൈജു ,ഉപ്പള സ്വദേശി റഊഫ് എന്ന മീശ റഊഫ് എന്നിവരെയാണ് തെളിവെടുപ്പിനായി  കൊണ്ടുവന്നത്. കവർച്ചക്കാർ ഉപയോഗിച്ച കമ്പിപ്പാരയും യാത്രചെയ്ത മോട്ടോർസൈക്കിളും കസ്റ്റഡിയിലെടുത്തു. കുമ്പള സബ് ഇൻസ്‌പെക്ടർ കെ പി വി രാജീവൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർ സജിത്ത് , സിവിൽ പോലീസ് ഓഫീസറുമായ ഷാജി, പ്രശോബ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത് .


No comments