JHL

JHL

റോഡപകടത്തില്‍ പരിക്കേറ്റ യുവാവ്‌ ആശുപത്രിയില്‍ മരിച്ചു


 മഞ്ചേശ്വരം: (www.truenewsmalayalam.com 21.04.2021)

തിങ്കളാഴ്‌ച്ച സന്ധ്യക്ക്‌ നയാ ബസാര്‍ പെരിങ്കടിയില്‍ റോഡപകടത്തില്‍ സാരമായി പരിക്കേറ്റ ഉദ്യാവാര്‍ പത്താംമൈലിലെ മുഹമ്മദ്‌ റഫീഖ്‌ (48)ഇന്നു രാവിലെ ദേര്‍ളക്കട്ട ആശുപത്രിയില്‍ മരിച്ചു.അപകടത്തില്‍ കണ്ണിന്‌ ഗുരുതരമായി പരിക്കേറ്റ ഭാര്യ മിസ്‌രിയ, ബന്ധു അഷ്‌റഫ്‌ എന്നിവര്‍ ആശുപത്രിയിലാണ്‌. കാലിന്‌ ഗുരുതരമായി പരിക്കേറ്റ അഷ്‌റഫിനെ ഇന്നലെ ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കിയിരുന്നു.

ദീര്‍ഘകാലം ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്‌തിരുന്ന മുഹമ്മദ്‌ റഫീഖ്‌ കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ രണ്ട്‌ വര്‍ഷമായി നാട്ടിലായിരുന്നു. മുഹമ്മദ്‌ റഫീഖിന്റെ കാര്‍ വാടകയ്‌ക്ക്‌ നല്‍കിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തില്‍ തിങ്കളാഴ്‌ച്ച കുമ്പള പൊലീസ്‌ സ്റ്റേഷനില്‍ പോയി ബന്ധുക്കള്‍ക്കൊപ്പം മടങ്ങുന്നതിനിടെയായിരുന്നു അപകടം. പെരിങ്കടി ജംഗ്‌ഷനിലെത്തിയപ്പോള്‍ സൈഡ്‌ വഴിയില്‍ നിന്ന്‌ ഓടിച്ചു കയറിയ കാര്‍ ഇടിക്കുകയായിരുന്നുവെന്ന്‌ പറയുന്നു. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരും ഡ്രൈവറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരേതരായ ബി കെ കുഞ്ഞഹമ്മദ്‌-ഖദീജ ദമ്പതികളുടെ മകനാണ്‌ റഫീഖ്‌. ഭാര്യ: മിസ്‌രിയ. മക്കള്‍: മര്‍ഷാദ്‌ (ഗള്‍ഫ്‌), മൗഫുള്ള, യൂയിസ്‌, ത്വാഖ, നസ്രീഖ്‌. മരുമക്കള്‍: സമീര്‍. സഹോദരങ്ങള്‍: അഷ്‌റഫ്‌, മൊയ്‌തീന്‍, അലീമ, ഐസു, പരേതരായ സൂപ്പി, മജീദ്‌.


No comments