JHL

JHL

കോവിഡ് പരിശോധന-ചെക്കുപോസ്റ്റുകൾ നീക്കം ചെയ്യണം: കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ

കാസർകോട് (www.truenewsmalayalam.com) : കോവിഡ് 19ൻറെ വ്യാപനത്തിൻറെ പേരിൽ ജില്ലാഭരണകൂടം ജില്ലയിലെ ജനങ്ങളുടെ മേൽ മനുഷ്യത്വത്തിന് നിരക്കാത്ത  നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്  പ്രതിഷേധാർഹമാണെന്ന് കാസറഗോഡ് മർച്ചൻറ്സ് അസോസിയേഷൻറെ അടിയന്തിര സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
    കാസറഗോഡ് ജില്ലയിലെ പ്രതിദിന കോവിഡ് കേസ്സുകൾ  പരിശോധിക്കുമ്പോൾ ഇതിൻറെ നാലിരട്ടിയും അധികവും കേസ്സുകൾ മറ്റ് ജില്ലകളിൽ ഉണ്ട്.അവിടെയോന്നും കോവിഡ് പരിശോധന ചെക്ക്പോസ്റ്റുകൾ ഏർപ്പെടുത്തി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രം  തടസ്സപ്പെടുത്തിയതായി കാണുന്നില്ല.വ്യാപാരസ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാരം നടത്താൻ ഞങ്ങൾ തയ്യാറാണ് .കോവിഡ് വ്യാപനം തടയാൻ സംസ്ഥാന തല കോവിഡ് പ്രോട്ടോകോൾ  നടപ്പിൽ വരുത്തുവാൻ മുൻകാലങ്ങളിലെന്നപോലെ  തുടർന്നും വ്യാപാരികളുടെ സഹകരണം ഞങ്ങൾ ഉറപ്പ് നൽകുന്നു.
    ജില്ലയിലെ ഉന്നത അധികാരികൾ ഒത്തുകൂടി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രവും വ്യാപാര മേഘലയെ പൂർണ്ണമായും ഇല്ലാതാക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കിൽ സഹകരിച്ച് മുന്നോട്ട് പോകാൻ ഞങ്ങൾക്ക് കഴിയില്ല.ഉപജീവനത്തിനായി സ്വയം തൊഴിൽ കണ്ടെത്തുകയും അത് വഴി നിരവധി പേർക്ക് തൊഴിലവസരം ശ്ര്ഷ്ടിച്ച് കൊടുക്കുകയും ചെയ്ത വ്യാപാരമേഘലയെ തകർക്കാനുള്ള ജില്ലാ ഭരണകൂടത്തിൻറെ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു
അല്ലാത്തപക്ഷം ജില്ലയിലെ മുഴുവൻകടകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ നിർബനധിതരാമിതിരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി
പ്രസിഡൻറ് എ.കെ.മൊയ്തീൻ കുഞ്ഞി അദ്ധ്യക്ഷതവഹിച്ചു, മേഖല പ്രസിഡൻറ് എ.എ.അസീസ്, ജില്ലാ ട്രഷറർ മാഹിൻ കോളിക്കര, ജില്ലാ സെക്രട്ടറി ശശിദരൻ ജി എസ് അസോസിയേഷൻ വൈസ് പ്രസിഡൻറ് സി.കെ.ഹാരീസ്, നഹിം അങ്കോല സെക്രട്ടറി ജലീൽ ടി.എ സംസ്ഥാന കൗൺസിലർ അഷറഫ് സുൽസൻ , മുനിർ ബിസ്മില്ല,റഹൂഫ് പള്ളിക്കാൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി മുനീർ അടുക്കത്തബയൽ സ്വാഗതവും വൈസ് പ്രസിഡൻറ് കെ.ദിനേശ് നന്ദിയും പറഞ്ഞു.


No comments