JHL

JHL

ഉത്തരേന്ത്യന്‍ സാഹചര്യം കേരളത്തിലും ഉണ്ടായേക്കാം; പുറത്തിറങ്ങുമ്പോള്‍ ഒരു മാസ്‌കിന് മുകളില്‍ മറ്റൊരു മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


 തിരുവനന്തപുരം: (www.truenewsmalayalam.com 27.04.2021)

കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ ഉത്തരേന്ത്യന്‍ സാഹചര്യം കേരളത്തിലും സംജാതമായേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുമ്പോള്‍ ഒരു മാസ്‌കിന് പുറത്ത് മറ്റൊരു മാസ്‌ക് ധരിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വീഴ്ച വരുത്തിയാല്‍ ഉത്തരേന്ത്യയില്‍ സംഭവിക്കുന്നത് ഇവിടെയും സംജാതമാകാമെന്ന് അദ്ദേഹം പറഞ്ഞു.

രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് മുന്‍കൂട്ടി കണ്ട് പരമാവധി സൗകര്യങ്ങള്‍ ഒരുക്കും. കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ആയി ഹെല്‍പ്പ് ഡെസ്‌ക് ഉണ്ടാവും. കൗണ്‍സിലിംഗിനായി മറ്റൊരു ഹെല്‍പ്പ് ഡെസ്‌ക് ഉണ്ടാവുമെന്നും സംസ്ഥാനത്ത് ടെലി മെഡിസിന്‍ സൗകര്യം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതുവരെയുള്ള ഏറ്റവും വലിയ രോഗബാധയുടെ ഘട്ടത്തിലൂടെയാണ് കേരളം കടന്ന് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തരേന്ത്യയില്‍ കോവിഡ് രൂക്ഷമായ പല സംസ്ഥാനങ്ങളിലും പ്രാണവായുവിന് വേണ്ടി രോഗികള്‍ നിലവിളിക്കുന്ന കാഴ്ചകളാണ് കാണുന്നത്. ആശുപത്രികളില്‍ വെന്റിലേറ്ററോ ബെഡോ ലഭിക്കാതെ നിരവധി പേരാണ് ശ്വാസം മുട്ടി മരണത്തിന് കീഴടങ്ങുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്ന കാഴ്ച ഹൃദയഭേദകമാണ്.



No comments