JHL

JHL

കുമ്പളയിൽ സി പി എം നേതാവിന്റെ വീട് ഒരു സംഘം ജെ സി ബി ഉപയോഗിച്ച് തകർത്തു. പിന്നിൽ എസ് ഡി പി ഐ പ്രവർത്തകരെന്ന് ആരോപണം. പ്രതിരോധിക്കുന്നതിനിടെ പരിക്കേറ്റ് നേതാവും ഭാര്യയും മകനും ആശുപത്രിയിൽ






കുമ്പള:  (www.truenewsmalayalam.com 24.04.2021)
 കുമ്പളയിൽ സി പി എം നേതാവിന്റെ വീട് ഒരു സംഘം ജെ സി ബി ഉപയോഗിച്ച് തകർത്തു. പിന്നിൽ എസ് ഡി പി ഐ പ്രവർത്തകരെന്ന് ആരോപണം. പ്രതിരോധിക്കുന്നതിനിടെ പരിക്കേറ്റ് നേതാവും ഭാര്യയും മകനും ആശുപത്രിയിൽ.  


നേരത്തെ മുസ്ലിം ലീഗ് ജില്ല ഭാരവാഹിയും  നിലവിൽ  കർഷക സംഘം ജില്ലാ കമ്മിറ്റിയംഗവും സി പി എം അംഗവുമായ ബംബ്രാണയിലെ കെ. കെ. അബ്ദുല്ലക്കുഞ്ഞിയുടെ വീടാണ് തകർത്തത്.
ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ ഒരു സംഘം ജെ സി ബി യുമായി വീട് തകർത്തതായി അബ്ദുല്ലക്കുഞ്ഞി കുമ്പള പൊലീസിൽ പരാതി നൽകി. പ്രതിരോധിക്കുന്നതിനിടെ പരിക്കേറ്റ കെ കെ അബ്ദുല്ലക്കുഞ്ഞി (57) ഭാര്യ റുഖിയ (48), മകൻ അബ്ദുൽ റഹീം (32) എന്നിവരെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





No comments