JHL

JHL

ബന്തിയോട് കാറുകൾ കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്

 




ബന്തിയോട്: (www.truenewsmalayalam.com 20.04.2021)

 ദേശീയപാതയില്‍ ജനപ്രിയയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേരടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരമണിക്കായിരുന്നു അപകടം. ബന്തിയോട് അട്ക്ക ബൈതലയിലെ ഒരു കുടുംബത്തിലെ നാലുപേര്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ മഞ്ചേശ്വരം ഭാഗത്തേക്ക് പോകുന്നതിനിടെ മംഗളൂരു ഭാഗത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ബൈതല സ്വദേശികളായ നാലുപേരേയും തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരേയും മംഗളൂരുവിലെ വിവിധ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.


No comments