JHL

JHL

24 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി യുവാവ്‌ അറസ്റ്റില്‍


 കാസര്‍കോട്‌: (www.truenewsmalayalam.com 29.04.2021)

കേരളത്തിലെ വിദേശ മദ്യഷോപ്പുകളും ബാറുകളും കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ അടച്ചിട്ടതിന്‌ പിന്നാലെ 24 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ്‌ അറസ്റ്റില്‍. മടിക്കൈ, ആലയിക്കുന്ന്‌ കാട്ടൂര്‍ വീട്ടില്‍ എം കെ രഞ്‌ജിത്തി(31)നെയാണ്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ എക്‌സൈസ്‌ റെയ്‌ഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ വി വി പ്രസന്നകുമാറും പാര്‍ട്ടിയും ചേര്‍ന്ന്‌ പിടികൂടിയത്‌.

വീടിന്‌ സമീപത്ത്‌ മൂന്നു കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു 750 മില്ലിയുടെ 32 കുപ്പി മദ്യം. എക്‌സൈസ്‌ സംഘത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍ വി ബാബു, സിവില്‍ എക്‌സൈ സ്‌ ഓഫീസര്‍മാരായ ശ്രീകാന്ത്‌, അഖിലേഷ്‌, ലിതിന്‍, ഡ്രൈവര്‍ ബിജു എന്നിവരും ഉണ്ടായിരുന്നു. മദ്യം കിട്ടാത്തതായതോടെ നാട്ടിന്‍ പുറങ്ങളില്‍ വ്യാജ വാറ്റും അനധികൃത മദ്യവില്‍പ്പനയും വ്യാപകമായതായി പരാതിയുണ്ട്‌.


No comments