JHL

JHL

കോവിഡ് തീവ്രവ്യാപനം; മംഗളൂരുവില്‍ നിന്നുള്ള സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി


 മംഗളൂരു: (www.truenesmalayalam.com 30.04.2021)

 കോവിഡ് തീവ്രവ്യാപനത്തെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ മംഗളൂരുവില്‍ നിന്നുള്ള സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന രണ്ട് പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് ഇന്നലെയാണ് റദ്ദാക്കിയത്. മാര്‍ഗാവോ ജംഗ്ഷന്‍-മംഗളൂരു സെന്‍ട്രല്‍, മംഗളൂരു സെന്‍ട്രല്‍-ലോകമാന്യതിലക് സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വീസാണ് നിര്‍ത്തിവെച്ചത്. മാര്‍ഗാവോ ജംഗ്ഷന്‍-മംഗളൂരു സെന്‍ട്രല്‍ ട്രെയിന്‍ കഴിഞ്ഞ ലോക്ഡൗണില്‍ സര്‍വീസ് നിര്‍ത്തിയതായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 12 മുതലാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതല്‍ റദ്ദാക്കിയ മിക്ക ട്രെയിനുകളും കഴിഞ്ഞ നവംബര്‍ മുതല്‍ പ്രത്യേക ട്രെയിനുകളായി റെയില്‍വേ വകുപ്പ് വീണ്ടും സര്‍വീസിനിറക്കിയിരുന്നു. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പത്തിലധികം പ്രത്യേക ട്രെയിനുകളാണ് ഓടുന്നത്. മംഗളൂരു സെന്‍ട്രല്‍-ലോകമന്യ തിലക് സ്‌പെഷ്യല്‍ റദ്ദാക്കിയതായി തെക്കന്‍ റെയില്‍വേയിലെ പാലക്കാട് ഡിവിഷനാണ് അറിയിച്ചത്. മാര്‍ഗാവോ ജംഗ്ഷന്‍-എച്ച് നിസാമുദ്ദീന്‍, മാര്‍ഗാവോ ജംഗ്ഷന്‍-രാജധാനി സൂപ്പര്‍ ഫാസ്റ്റ്, 9 കര്‍മലി-മുംബൈ സി.എസ്.ടി തേജസ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

No comments