JHL

JHL

ദുബായ് മലബാർ കലാസാംസ്ക്കാരിക വേദിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയം ഡോ. ശിഹാബ്ഷ


ദുബായ്:.(www.truenewsmalyalam.com 27.04.2021).

ദുബായ് മലബാർ കലാ സാംസ്കാരിക വേദി നാട്ടിലും മറുനാട്ടിലുമായി ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനം വർത്തമാനകാലത്ത് ഏറെ പ്രാധാന്യം ഉണ്ടെന്നും അതിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും കേൻസാ ഗ്രൂപ്പ് ചെയർമാൻ    ഡോക്ടർ ശിഹാബ്ഷ അഭിപ്രായപ്പെട്ടു ദുബായ് മലബാർ കലാ സാംസ്കാരിക വേദി മുൻ മന്ത്രി ചെർക്കളം അബ്ദുല്ല സാഹിബിന്റെ നാമധേയത്തിൽ നാട്ടിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായിലെ ബുർജ് ഖലീഫയിൽ നടന്ന ചടങ്ങിൽ ദുബായ് കെ എം സി സി ജനറൽ സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ  ഉൽഘാടനം ചെയ്തു,  വേദി വൈസ് ചെയർമാൻ നാസർ  മുട്ടം അധ്യക്ഷത വഹിച്ചു.   ഇൻകാസ് ഗ്ലോബൽ ജനറൽ സെക്രട്ടറി അഡ്വ. ആഷിക് മുഖ്യാതിതിയായിരുന്നു . ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനർ അഷ്‌റഫ് കർള  സ്വാഗതം പറഞ്ഞു. കയ്യും മാന്യ. നൗഷാദ് കന്യാപ്പാടി. ബഷീർ പള്ളിക്കര. ഷബീർ കീഴുർ. സാബിത്. എന്നിവർ സംബന്ധിച്ചു. ഷാഹുൽ തങ്ങൾ  നന്ദി പറഞ്ഞു. 

No comments