JHL

JHL

പ്രണയ വിവാഹിതയായ യുവതി വിഷം കഴിച്ച്‌ ജീവനൊടുക്കി

 


പെര്‍ള:(www.truenewsmalayalam.com 24.04.2021) 

പ്രണയ വിവാഹിതയായ യുവതി വിഷം കഴിച്ച്‌ ജീവനൊടുക്കി. ഷേണി ആള്‍ച്ചാറിലെ സദാശിവയുടെ ഭാര്യ പല്ലവി (21)യാണ്‌ കുമ്പള സഹകരണ ആശുപത്രിയില്‍ മരിച്ചത്‌. ഈ മാസം 21ന്‌ ഭര്‍തൃവീട്ടില്‍ വച്ചാണ്‌ വിഷം കഴിച്ചത്‌. വിവരമറിഞ്ഞ്‌ കര്‍ണ്ണാടകയില്‍ നിന്നുള്ള ബന്ധുക്കള്‍ എത്തിയിട്ടുണ്ട്‌.

പല്ലവിയും സദാശിവയും പ്രണയത്തെ തുടര്‍ന്നാണ്‌ വിവാഹിതരായത്‌. രണ്ട്‌ വര്‍ഷം മുമ്പായിരുന്നു വിവാഹം. ഏക മകന്‍ സമര്‍ത്ഥ്‌. 

സഹോദരന്‍: ജയശ്രീ, മഞ്‌ജുനാഥ. പല്ലവിയുടെ മരണത്തില്‍ ബദിയഡുക്ക പൊലീസ്‌ അസ്വഭാവിക മരണത്തിന്‌ കേസെടുത്തു.


No comments