JHL

JHL

വീട്ടില്‍ തനിച്ച്‌ താമസിച്ചിരുന്ന കൂലിത്തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍


 പെര്‍ള: (www.truenewsmalayalam.com 21.04.2021)

വീട്ടില്‍ തനിച്ച്‌ താമസിച്ചിരുന്ന കൂലിത്തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബജ്‌കൂട്‌ലുവിലെ സീതാരാമ(57) യാണ്‌ വീടിനകത്ത്‌ മരിച്ചത്‌. ഭാര്യ വസന്തിയും മക്കളായ പ്രഗ്നേശ്‌, തേജസ്വിനി എന്നിവരും ഉപേക്ഷിച്ച്‌ പോയതിനെ തുടര്‍ ന്നാണ്‌ ഇയാള്‍ വീട്ടില്‍ ഒറ്റയ്‌ക്ക്‌ താമസിച്ചിരുന്നതെന്ന്‌ പറയുന്നു. കഴിഞ്ഞ ദിവസം മുതല്‍ പുറത്ത്‌ കാണാത്ത തിനാല്‍ വീട്ടില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ്‌ തൂങ്ങിയ നിലയില്‍ കണ്ടത്‌. പൊലീസെത്തി മൃതദേഹം കാസര്‍കോട്‌ ജനറലാശുപത്രിയിലേക്ക്‌ മാറ്റി. ബദിയഡുക്ക പൊലീസ്‌ കേസെടുത്തു.സഹോദരങ്ങള്‍: മഹാലിംഗ, രാധാകൃഷ്‌ണ, ദേവകി, സരസ്വതി ഗൗരി.


No comments