JHL

JHL

കൊക്കച്ചാലിൽ വീട് കുത്തിത്തുറന്ന് കവർച്ച


മംഗൽപാടി: (www.truenewsmalayalam.com 22.04.2021)

കൊക്കച്ചാലിൽ വീട് കുത്തിത്തുറന്ന് കവർച്ച. 2,39,000 രൂപയുടെ സാധനങ്ങൾ കവർന്നു. ഇന്നലെ ഉച്ചക് 11 മണിയോടെ കൊക്കച്ചാലിലാണ് സംഭവം. കൊക്കച്ചാലിലെ  അബ്ദുള്ളയുടെ മകൻ മുഹമ്മദ് ശകീലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ മുൻവശത്തെ ഡോർ കുത്തിപൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. അലമാരിയിൽ സൂക്ഷിച്ചിരുന്ന 75,000 രൂപ വിലവരുന്ന റെഡോ വാച്ച് , 60,000 രൂപ വിലവരുന്ന രണ്ട് ടിസ്സോട്ട് വാച്ചുകളും, 35,000 രൂപ വിലമതിക്കുന്ന ഒരു ഗോൾഡ് കോയിൻ, 9000 രൂപ വിലമതിക്കുന്ന 2 മോതിരം, മൊത്തം 239000 രൂപയുടെ കവർച്ചയാണ് വീട്ടിൽ നടന്നത്. ഷെകീലും   കുടുംബവും ഉപ്പളയിൽ പോയി 11.30 കെ മടങ്ങി വന്ന സമയത്താണ് കവർച്ച ശ്രദ്ധയിൽ പെട്ടത്. അറ മണിക്കൂറിനുള്ളിലാണ്  സംഭാവം നടന്നത്കൊണ്ട് അറിയുന്നവരാണ് കവർച്ച നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



No comments