JHL

JHL

കെ കെ യുടെ വീട് തകർത്തു കുടുംബത്തെ ആക്രമിച്ച സംഭവം എസ്ഡിപിഐയുടെ ഭീകര മുഖമാണ് പുറത്തായത്: സിപിഐഎം

കുമ്പള (www.truenewsmalayalam.com): സിപിഐ എം നേതാവ് കെ കെ അബ്ദുല്ല കുഞ്ഞി യുടെ വീട് എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ആക്രമിച് തകർത്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം സിപിഐഎം ഏരിയ കമ്മിറ്റി രേഖപ്പെടുത്തുന്നതായി സി പി ഐ എം കുമ്പള ഏരിയാ സെക്രട്ടറി സി സുബൈർ പറഞ്ഞു .
മുസ്ലിം മത വിശ്വാസികൾ വ്രതശുദ്ധിയിലിരിക്കുന്ന സമയത്ത്  തന്നെ
വീട് ജെസിബി ഉപയോഗിച്ച് തകർക്കുകയും കെ കെ അബ്ദുല്ല കുഞ്ഞിയെയും കുടുംബത്തെയും ആക്രമിക്കുകയും ചെയ്ത
എസ്ഡിപിഐ ജില്ലാ പ്രസിഡണ്ടിനും അക്രമികൾക്കെതിരെയും
കർശനമായ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കുമ്പളയിൽ കമ്മിറ്റി ആവശ്യപ്പെടുന്നു.
പൊതു ജനങ്ങളുടെ ഇടയിൽ അവരുടെ ജീവൻ പ്രശ്നം ഏറ്റെടുത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന രാഷ്ട്രീയ ശൈലിക്ക് പകരം എല്ലാകാലത്തും ഇതുപോലുള്ള കൊട്ടേഷൻ അക്രമ പ്രവർത്തനമാണ് എസ്ഡിപിഐ നടത്തിയിട്ടുള്ളത് വർഗീയതയും സംഘർഷവും സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുന്ന ആർഎസ്എസ് ൻ്റെ തനി രൂപമാണ് എസ്ഡിപിഐ യെന്ന് ഈ സംഭവത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്.

എസ്ഡിപിഐയുടെ കുമ്പള പഞ്ചായത്ത് അംഗത്തിൻറ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടന്നു  എന്നുള്ളത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. നിയമവാഴ്ചയെ വെല്ലുവിളിച്ച് ഗുണ്ടാവിളയാട്ടം നടത്തി നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രവർത്തനത്തിൽ നിന്ന് എസ്ഡിപിഐ പിന്നോട്ട് പോയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി സിപിഎം  പ്രതിരോധം തീർക്കും

രാഷ്ട്രീയത്തിൻറെ മൂടുപടമണിഞ്ഞ
 ഈ വർഗീയ കൊട്ടേഷൻ സംഘത്തെ  ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും സിപിഎം കുമ്പള ഏരിയാ കമ്മിറ്റി ആവശ്യപ്പെടുന്നു സിപിഐ എം പ്രവർത്തകർക്ക് നേരെയുള്ള കൊട്ടേഷൻ അതിക്രമങ്ങളെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്നും സിപിഐഎം മുന്നറിയിപ്പ് നൽകുന്നു

റമദാൻ മാസത്തിൽ ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തനത്തിന് നേതൃത്വം നൽകി സ്ത്രീകളെ ഉൾപ്പെടെ ആക്രമിച്ചതിലൂടെ എസ്ഡിപിഐയുടെ ഭീകര മുഖമാണ് പുറത്തായത് ഭീകര സംഘടനകളെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും നാട്ടിലെ സമാധാനാന്തരീക്ഷം സംരക്ഷിക്കാൻ മുന്നോട്ടു വരണമെന്നും അഭ്യർത്ഥിക്കുന്നു


No comments