JHL

JHL

ഭാസ്കര കുമ്പള രക്തസാക്ഷി ദിനം ആചരിച്ചു




(www.truenewsmalayalam.com 22.04.2021)

ഡി വൈ എഫ് ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും കുമ്പള ബ്ലോക്ക്‌ സെക്രട്ടറിയുമായിരിക്കെ  ആർ എസ് എസ് കാപാലികർ കൊലപ്പെടുത്തിയ സ :ഭാസ്കര കുമ്പളയുടെ ഇരുപത്തിനാലാം രക്തസാക്ഷി ദിനം  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമുചിതമായി ആചരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത് പതാക ഉയർത്തി. ജില്ലാ ട്രഷറർ കെ സബീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ് എന്നിവർ പങ്കെടുത്തു. കുമ്പള ഷേഡിക്കാവിലെ രക്തസാക്ഷി മണ്ഡപത്തിൽ  പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത് പതാക ഉയർത്തി.  സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദ, ,ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രഘുദേവൻ, എം ശങ്കർ റൈ, ഏരിയ സെക്രട്ടറി സി എ സുബൈർ, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാദിഖ് ചെറുഗോളി തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ് എം എ  പൃഥ്വിരാജ്  സ്വാഗതം പറഞ്ഞു. വൈകുന്നേരം കുമ്പളയിൽ നടത്താറുള്ള പ്രകടനവും അനുസ്മരണ പൊതുയോഗവും കോവിഡിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കി.


No comments