JHL

JHL

ജില്ലയിലും കോവിഡ്‌ വ്യാപനം രൂക്ഷമാകുന്നു മുന്നറിയിപ്പുമായി ജില്ലാ പൊലീസ്‌ മേധാവി


കാസര്‍കോട്‌: (www.truenewsmalayalam.com 16.04.2021)

ജില്ലയിലും കോവിഡ്‌ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ ആരംഭിക്കുമെന്ന്‌ പൊലീസ്‌ മുന്നറിയിച്ചു. ഇതു സംബന്ധിച്ച്‌ ജില്ലാ പൊലീസ്‌ മേധാവി പി ബി രാജീവ്‌, ഡിവൈ എസ്‌ പി പി പി സദാനന്ദന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഡിവൈ എസ്‌ പി എ വി പ്രദീപ്‌ തുടങ്ങിയവര്‍ കാസര്‍കോട്‌ പുതിയ ബസ്‌സ്റ്റാന്റിലെ വ്യാപാരസ്ഥാപനങ്ങളില്‍ എത്തി നേരിട്ട്‌ അറിയിച്ചു. കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ്‌ റദ്ദാക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന്‌ സ്ഥാപന ഉടമകളെ അറിയിച്ചു. രാത്രി ഒന്‍പതുമണിക്കകം കടകള്‍ അടക്കണമെന്നും നിര്‍ദ്ദേശിച്ചു. മാസ്‌ക്കു ധരിക്കലും സാമൂഹ്യ അകലം പാലിക്കലും അനുസരിക്കാത്തവര്‍ക്കു എതിരെയും നടപടി സ്വീകരിക്കും. രാവിലെ പഴയ ബസ്‌സ്റ്റാന്റിലും പുതിയ ബസ്‌സ്റ്റാന്റിലും അന്യ സംസ്ഥാന തൊഴിലാളികള്‍ കുട്ടംകൂടി നില്‍ക്കുന്നതിനെതിരെ നടപടിയെടുക്കുമെന്നും പൊലീസ്‌ മേധാവി പറഞ്ഞു.

കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സാഹചര്യം ഗുരുതരമായ സാഹചര്യം ഉണ്ടാക്കുമെന്നും ഇക്കാര്യം തിരിച്ചറിഞ്ഞ്‌ ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മറ്റു പൊലീസ്‌ സ്റ്റേഷന്‍ പരിധികളിലും വ്യാപാര സ്ഥാപനങ്ങളിലെത്തി പൊലീസ്‌ നോട്ടീസ്‌ നല്‍കി.


No comments