JHL

JHL

ഓക്സിജൻ ടാങ്ക് ചോർന്നു; നാസികിലെ ആശുപത്രിയിൽ 22 രോ​ഗികൾ മരിച്ചു


മുംബൈ: (www.truenewsmalayalam.com 21.04.2021)

 മഹാരാഷ്ട്രയിലെ നാസിക്കിൽ ആശുപത്രിയിലെ ഓക്സിജൻ ടാങ്ക് ചോർന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ 22 കൊവിഡ് രോ​ഗികൾ മരിച്ചു. നാസിക്കിലെ സക്കീർഹുസൈൻ ആശുപത്രിയിലാണ് സംഭവം. 

ടാങ്കിലേക്ക് ഓക്സിജൻ നിറക്കുന്നതിനിടെ വാൽവിലുണ്ടായ തകരാറാണ് അപകടകാരണം. ആശുപത്രിയിൽ ഓക്സിജൻ വിതരണം അരമണിക്കൂറോളം തടസ്സപ്പെട്ടു. വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന 22 കൊവിഡ് രോ​ഗികളാണ് മരിച്ചതെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. 80 രോ​ഗികളാണ് ഇവിടെ ഓക്സിജൻ സഹായത്തോടെ ചികിത്സയിലുണ്ടായിരുന്നത്. ഇവരിൽ 30 പേരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.


No comments