JHL

JHL

"കുമ്പളയിൽ ആവശ്യത്തിന് വാക്സിൻ ലഭ്യമാക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കണം" വെൽഫെയർ പാർട്ടി

കുമ്പള (www.truenewsmalayalam.com): വാക്സിൻ ലഭിക്കാതെ പ്രായമുള്ളവരടക്കം നിരവധി പേർ കാത്ത് നിന്ന് തിരിച്ചു പോകേണ്ട സാഹചര്യത്തിൽ ആവശ്യത്തിന് വാക്സിനേഷൻ ലഭ്യമാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യത്തിന് മരുന്നില്ലാത്തതിനാൽ തിങ്കളാഴ്ച നിരവധി പേരാണ് തിരിച്ച് പോയത്. രാവിലെ ആറ് മണി മുതൽ തന്നെ വാക്സിനേഷനായി ദൂരദിക്കുകളിൽ നിന്ന് പ്രായമുള്ളവരടക്കം കാത്ത് നിൽക്കുകയാണ്. ഇപ്പോൾ നാല്പത്തിയഞ്ച് വയസ്സ് തികഞ്ഞ എല്ലാവർക്കും മരുന്ന് ലഭ്യമാണെന്നാണ് പറയുന്നത്. എന്നാൽ ആവശ്യത്തിന് മരുന്ന് ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്. 

കുമ്പള പഞ്ചായത്ത് കോവിഡ് ഹെൽപ്പ് ഡെസ്ക്ക്  കമ്മിറ്റി അംഗം കെ രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രെസിഡൻറ്  ഇസ്മായിൽ മൂസ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് കുമ്പള, തബഷീർ കമ്പാർ  സംസാരിച്ചു .


No comments