JHL

JHL

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കുട്ടികൾക്ക് മിന്നലേറ്റു. ഒരു കുട്ടി മരിച്ചു.

 


മംഗളൂരു: (www.truemalayalam.com 21.04.2021)വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കുട്ടികൾക്ക് മിന്നലേറ്റു. ഒരു കുട്ടി മരിച്ചു. മംഗളൂരു ഹളങ്ങടിയിൽ ഇന്നലെ വൈകീട്ടാണ്  സംഭവം. ഇതിൽ ഒരു കുട്ടി പിന്നീട ആശുപത്രിയിൽ വെച്ചു മരണപ്പെട്ടു. 

 വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് കുട്ടികള്‍ക്ക്  ഇടിമിന്നലേറ്റത് ഇടിമിന്നലിൽ   മന്‍സീറിന്റെ മകന്‍ നിഹാന്‍ (5), ഗംഗാവതിയിലെ ദുര്‍ഗപ്പയുടെ മകന്‍ മരുതേഷ് (6) എന്നിവരാണ് ഇടിമിന്നലേറ്റ് ബോധമറ്റുവീണത്. ചൊവ്വാഴ്ച വൈകിട്ട് ഹലേങ്ങാടി ഇന്ദിരാനഗറിലെ വീട്ടുമുറ്റത്ത് രണ്ട് കുട്ടികളും കളിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന കുട്ടികളെ മുക്കയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റി. ഹൃദയാഘാതം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചുവെന്നും കൃത്രിമ ശ്വസനത്തിന് ശേഷം ഇരുവരും ചികിത്സയിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മൻസൂറിന്റെ മകൻ നിഹാൻ ബുധനാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. മുരുതേഷ് വെന്റിലേറ്ററിന്റെ സഹായത്താലാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്.


No comments