JHL

JHL

മദ്യം കടത്തിയ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്


മഞ്ചേശ്വരം :(www.truenewsmalayalam.com 19.04.2021)

 പോലീസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ മറ്റ് വാഹനങ്ങളിലും യാത്രക്കാരെയും ഇടിച്ച് നിയന്ത്രണംവിട്ട്‌ മറിഞ്ഞു. ഡ്രൈവർ ഓടിരക്ഷപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയ്ക്കിടെ കാറിൽനിന്ന് 147 ലിറ്റർ കർണാടക നിർമിത മദ്യം കണ്ടെത്തി.

ശനിയാഴ്ച രാത്രി എട്ടരമണിയോടെയാണ് സംഭവം. മഞ്ചേശ്വരം അഡി. എസ്.ഐ. ഗംഗാധരന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊസോട്ട് ദേശീയപാതയിൽ നടത്തിയ പരിശോധനയ്ക്കിടെ കാറിന് കൈകാട്ടി നിർത്താൻ ആവശ്യപ്പെട്ടു.

എന്നാൽ കാർ നിർത്താതെ വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. അമിത വേഗത്തിൽ ഓടിയ കാർ ഹൊസങ്കടിയിൽ ഒരു കാറിനിടിക്കുകയും പിന്നീട് വാമഞ്ചൂർ ദേശീയപാതയിൽ ബൈക്ക് യാത്രക്കാരനേയും കാൽനടയത്രക്കാരനായ യുവാവിനേയും ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിഞ്ഞു. പൊലീസ് എത്തുമ്പോഴേക്കും ഡ്രൈവർ ഓടിരക്ഷപ്പെട്ടു. കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

പരിക്കേറ്റ ഹൊസങ്കടിയിലെ പരശുരാമയെയും ബൈക്ക് യാത്രക്കാരൻ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരനായ വാമഞ്ചൂർ കൊപ്പളയിലെ രവിരാജിനെയും (27) മംഗളൂരുവിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്രൈവറെ തിരിച്ചറിഞ്ഞതായും അന്വേഷണം ഊർജിതമാക്കിയതായും പേുലീസ് പറഞ്ഞു. 


No comments