JHL

JHL

മുംബൈയില്‍ ആശുപത്രിയില്‍ തീപിടിത്തം; നാല്​ രോഗികള്‍ മരിച്ചു


 മുംബൈ: (www.truenewsmalayalam.com 28.04.2021)

മഹാരാഷ്​ട്രയിലെ താനെയിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാല്​ പേര്‍ മരിച്ചു. മുംബൈയില്‍ നിന്ന്​ 28 കിലോ മീറ്റര്‍ അകലെയാണ്​ സംഭവസ്ഥലം. കൗസയിലെ പ്രൈം ക്രിട്ടി​കെയര്‍ ആ​ശുപത്രിയിലാണ്​ തീപിടിത്തമുണ്ടായത്​. പുലര്‍ച്ചെ 3.40ഓടെയാണ്​ സംഭവം. മൂന്ന്​ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ്​ തീയണച്ചത്​.

20 രോഗികളെ ആശുപത്രിയില്‍ നിന്ന്​ രക്ഷപ്പെടുത്തി. ഇതില്‍ എട്ട്​ പേരെ ഐ.സി.യുവിലാണ്​ അഡ്​മിറ്റ്​ ചെയ്​തത്​. ആശുപത്രിയുടെ ഒന്നാം നിലയിലായിരുന്നു തീപിടിത്തമെന്ന്​ അധികൃതര്‍ അറിയിച്ചു. കോവിഡ്​ രോഗികളാരും ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നില്ല.

No comments