JHL

JHL

"വൻകിട ഹൈപ്പർ മാർക്കറ്റുകൾ തുറക്കാൻ അനുവദിക്കുകയും ചെറുകിട വ്യാപാരികൾക്ക് മാത്രം ലോക്ക് ഡൗണും നടപ്പിലാക്കുന്നത് അനീതി" വ്യാപാരി വ്യവസായി ഏകോപന സമിതി

കുമ്പള (www.truenewsmalayalam.com) : കോവിഡ് വ്യാപനം പറഞ്ഞു ചെറുകിട കച്ചവടക്കാരെ അടച്ചുപൂട്ടി ഹൈപ്പർ മാർക്കറ്റ്, സൂപ്പർമാർക്കറ്റ് എന്നിവ തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനം അടിയന്തിരമയും പിൻവലിച്ചില്ലെങ്കിൽ കയ്യും കെട്ടി നോക്കി നിൽകില്ലയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗവും കുമ്പള യൂണിറ്റ് ജനറൽ സെക്രട്ടറി യുമായ സത്താർ ആരിക്കാടി, യൂത്ത് വിംഗ് സെക്രട്ടറി അഷ്‌റഫ് സ്കൈലർ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു. ഒരു ദിവസം നാലോ അഞ്ചോ ആളുകൾ എത്തുന്ന കടകൾ  അടച്ചു പൂട്ടി ആയിരകണക്കിന് ആളുകൾ കയറി ഇറങ്ങി മൊട്ടു സൂചി മുതൽ കളിപ്പാട്ടം വരെ വിൽക്കുന്ന ഹൈപ്പര്മാർക്കറ്റ് തുറന്ന് കിടക്കുന്നത് അംഗീകരിക്കാൻ ആവില്ല. കൊറോണ എന്ന മഹാ വിപത്തിനെ തടയാൻ സ്വന്തം കുടുംബത്തിന് ഒരു നേരത്തെ ഭക്ഷണം മുടങ്ങിയാലും, ആത്മാർത്ഥമായി സഹകരിക്കുന്നത്, എന്നും സഹജീവികൾക് വേണ്ടി മാത്രം ജീവിക്കുന്നവരായത് കൊണ്ട് മാത്രമാണ്. സഹകരണം ഒരു ദൗർബല്യം ആയി ഭരണകൂടം കാണുന്നെതെങ്കിൽ,ഇനിയും കാത്തിരിക്കാൻ വ്യാപാരികൾ ക്ക് മനസില്ല. കടവും,വാടകയും,നികുതിയും കൊടുത്തു കോവിഡ് കാലത്ത് പോലും നാടിന്റെ നട്ടെല്ല് വളയാതെ നിർത്തിയ വ്യാപാരികൾക്ക് ഒരു രൂപയുടെ ഇളവ് പോലും നൽകാൻ ഭരണകൂടത്തിന് ആയിട്ടില്ല. കഴിഞ്ഞ ഒരു വർഷം ജോലി ഇല്ല ശമ്പളം പറ്റിയവർക്ക് വ്യാപാരികളുടെ വേദന അറിയാൻ കഴിയില്ല എന്നും പ്രസ്താവന യിൽ പറഞ്ഞു.


No comments