JHL

JHL

കുമ്പളയിൽ പൊതു ഇടങ്ങളിൽ സാനിറ്റൈസർ സൗകര്യം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി

 


കുമ്പള: (www.truenewsmalayalam.com 28.04.2021)

കോവിഡ് മഹാമാരിരുടെ വ്യാപന സാഹചര്യം കണക്കിലെടുത്ത് കുമ്പള പഞ്ചായത്തിലെ പൊതു സ്ഥലങ്ങളിൽ പ്രത്യേകിച്ചും ബസ് സ്റ്റാൻ്റ് പരിസരത്ത് സാനിറ്റൈസർ/ഹാൻ്റ് വാഷ് സൗകര്യങ്ങൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പള പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ഒപ്പം ജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്ന മലയാളത്തിലും കന്നഡയിലുമുള്ള ബോർഡുകൾ പൊതു സ്ഥലങ്ങളിൽ സ്ഥാപിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മണ്ഡലം കമ്മിറ്റി സെക്രട്ടറി യാസർ കൊപ്പളം പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് പരാതി സമർപ്പിച്ചത്. വെൽഫയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അബ്ദുൽ ലത്തീഫ് കുമ്പള, അസ്ലം സൂരംബയൽ, തബ്ഷീർ കമ്പാർ, പ്രസാദ്, മുബശ്ശിർ, മൂസ കൊപ്പളം തുടങ്ങിയവരും സംബന്ധിച്ചു.

No comments