JHL

JHL

മുസ്ലിം ലീഗ് കക്കളം കുന്ന് വാർഡിൽ ഒന്നേകാൽ ലക്ഷം രൂപയുടെ റംസാൻ റിലീഫ് പ്രവർത്തനങ്ങൾക് തുടക്കമായി:

 


ബംബ്രാണ: (www.truenewsmalayalam.com 21.04.2021)

 മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് മൂന്നാം വാർഡ് കക്കളം കുന്ന് പരിധിയിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽൻ്റെ നേതൃത്വത്തിൽ ഒന്നേകാൽ ലക്ഷം രൂപയുടെ റംസാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. നൂറിൽ പരം നിർധന കുടുംബംങൾക്ക് ഭക്ഷണ കിറ്റ് വിതരണവും മറ്റ് സമാശ്വാസ കാരുണ്യ പ്രവർത്തനങ്ങളും നടത്തും. ബംബ്രാണ ലീഗ് ഹൗസിൽ നടന്ന സംഗമം മുസ്ലിം ലീഗ് മണ്ഡലം ജന:സെക്രട്ടറി എം അബ്ബാസ് ഉത്ഘാടനം ചെയ്തു. റിലീഫ് സെൽ ജനറൽ കൺവീനർ എ കെ ആരിഫ് സ്വാഗതം പറഞ്ഞു. വാർഡ് ലീഗ് പ്രിസിഡണ്ട് യുഎം അബ്ദുൽ റഹ്മാൻ ബത്തേരി അധ്യക്ഷത വഹിച്ചു. ഉമ്മർ ഹുദവി പുളപ്പാടം മുഖ്യ പ്രഭാക്ഷണം നടത്തി. അഷ്റഫ് കൊടിയമ്മ, കെ വി യൂസുഫ്, എം പി കാലിദ്, സിദ്ധീക് ഭണ്ഡ ഗോളി, അബ്ദുൽ റഹ്മാൻ റേഡോ, അബ്ദുല്ല കുന്നിൽ, മുഹമ്മദ് മൊഗർ, ബാപ്പു കുട്ടി ഹാജി, അബ്ദുല്ല പട്ട,ബാപ്പു വളപ്പ്, അല്ലിക്ക അന്തുഞ്ഞി,നിസാർ ഇജ്ജു, ഒ എം യൂസുഫ്, റസ്സാക് മജീദ് ഹാജി,കെ വി അബ്ദുല്ല, കെ വി മുഹമ്മദ്, യൂസുഫ് കുട്ടി ഹാജി, മൂസ ചായിൻ്റടി, ശുകൂർ പൊയ്യ , ബിഎംകെ അബ്ദുല്ല, ഇബ്രാഹിം ബംബ്രാണ, മൂസ ബർണിക്കട്ട, എം എ അസീസ്, എ കെ സഹദ്, തുടങ്ങിയവർ സംബന്ധിച്ചു.


No comments