JHL

JHL

മംഗളൂരു കടലില്‍ ബോട്ടും കപ്പലും കൂട്ടിയിടിച്ച് കാണാതായ മത്സ്യതൊഴിലാളികളില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി നാവികസേന കണ്ടെടുത്തു

 


മംഗളൂരു: (www.truenewsmalayalam.com 17.04.2021)

മംഗളൂരു കടലില്‍ ബോട്ടും കപ്പലും കൂട്ടിയിടിച്ച് കാണാതായ മത്സ്യതൊഴിലാളികളില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി നാവികസേന കണ്ടെടുത്തു. ഇതോടെ കടലിലെ അപകടത്തില്‍ കാണാതായവരില്‍ ആറുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി ആറുപേരെ കണ്ടെത്താനുണ്ട്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ മംഗളൂരു തുറമുഖത്തെത്തിച്ച ശേഷം ബന്ധുക്കള്‍ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി നാവികസേന വ്യക്തമാക്കി.

ഏപ്രില്‍ 13ന് പുലര്‍ച്ചെ രണ്ട് മണിയോടെ മംഗളൂരുവിന് 40 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് ഭാഗത്താണ് 14 മത്സ്യതൊഴിലാളികളെയും വഹിച്ചുപോകുകയായിരുന്ന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചത്. കോഴിക്കോട് ജില്ലയിലെ ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനായി മംഗളൂരു കടലിലെത്തിയ ബോട്ടാണ് അപകടത്തില്‍പെട്ടത്.

കടലിലേക്ക് തെറിച്ചുവീണ് കാണാതായ മത്സ്യതൊഴിലാളികളില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ അന്നുതന്നെ ലഭിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് ബേപ്പൂരില്‍ നിന്ന് ഐ.എഫ്.ബി റബ എന്ന ബോട്ട് പുറപ്പെട്ടത്. രണ്ടുപേരെ തീരദേശസംരക്ഷണസേന രക്ഷപ്പെടുത്തിയിരുന്നു. ബുധനാഴ്ച കഴിഞ്ഞാണ് നാവികസേന തിരച്ചിലിനായി എത്തിയത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ നാവിക കപ്പലുകളും ഗോവയില്‍ നിന്നുള്ള നാവിക വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്നതിനായി ഐഎന്‍എസ് സുഭദ്ര എന്ന പട്രോളിംഗ് കപ്പല്‍ കാര്‍വാറില്‍ നിന്ന് കൊണ്ടുവന്നു.


No comments