JHL

JHL

സിപിഎം കള്ളപ്രചരണം നടത്തുന്നു:എസ് ഡി പിഐ

കുമ്പള(www.truenewsmalayalam.com): ഹൈകോടതി വിധിയുണ്ടായിട്ട് പോലും വർഷങ്ങളായി ഗുണ്ടായിസത്തിലൂടെ സി പി എം പ്രദേശിക നേതാവ് അന്യായമായി കൈവശംവെച്ച ഭൂമി സ്ഥലം ഉടമ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം ചെന്നപ്പോൾ സിപി എം ഏരിയസെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ ഗുണ്ടായിസമാണ് സത്യത്തിൽ കുമ്പള ബംബ്രാണയിൽ നടന്നതെന്ന് എസ് ഡി പിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു.ഇത് മറച്ച് വെക്കനാണ് എസ്ഡിപിഐയെ ഈ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നതെന്നും ഇതിന് പാർട്ടിയുമായി ബന്ധമില്ലെന്നും പാർട്ടിയെ അന്യായമായി വലിചിഴച്ചതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി കമ്മിറ്റി പറഞ്ഞു.
പഞ്ചായാത്ത് സെക്രട്ടറി നൗഷാദ് കുമ്പള അധ്യക്ഷത വഹിച്ചു


No comments