JHL

JHL

"കുമ്പള സാമൂഹികാരിഗ്യകേന്ദ്രത്തിൽ ഇന്ന് 246 പേർക്ക് വാക്സിനേഷൻ നൽകി " ബി അഷ്‌റഫ്

കുമ്പള (www.truenewsmalayalam.com) : കുമ്പളയിൽ ശനിയാഴ്ച വാക്സിനേഷൻ എടുക്കാനെത്തിയ മുഴുവൻ പേർക്കും വാക്സിനേഷൻ നൽകിയതായി കുമ്പള സാമൂഹികാരോഗ്യകേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ബി അഷ്‌റഫ് പറഞ്ഞു. ഇന്ന് ലോക്ക് ഡൗൺ സമാനമായ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും വാക്സിനേഷൻ എടുക്കാൻ നല്ല തിരക്കാണ് അനുഭവപ്പെത്. ഡോസ് കുറവാണുണ്ടായിരുന്നതെങ്കിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട് കൂടുതൽ ഡോസ് എത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കി. ഓൺലൈനിൽ രെജിസ്റ്റർ ചെയ്യാനറിയാത്ത ആളുകൾക്ക് സാമൂഹികാരോഗ്യകേന്ദ്രത്തിൽ നിന്ന് തന്നെ ടോക്കൺ കൊടുത്ത് വാക്സിനേഷൻ അനുവദിക്കുന്നുണ്ട്. അദ്ദേഹം ട്രൂ ന്യൂസിനോട് പറഞ്ഞു . 

No comments