JHL

JHL

തുരുത്തിയിൽ മുന്ന് ഐ.എൻ എൽ പ്രവർത്തകർക്ക് കുത്തേറ്റു

 


കാസർകോട്: (www.truenewsmalayalam.com 20.04.2021)

തുരുത്തിയിൽ മൂന്ന് ഐ.എൻ.എൽ പ്രവർത്തകരേ സോഡ കുപ്പി കൊണ്ടുള്ള കുത്തേറ്റ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുരുത്തിയിലെ ടി.എം.ശിഹാബ് ( 40), ടി.എം.മുഹമ്മദ് ഷിബിലി (26), ടി.ഇ.മനാഫ് (25) എന്നിവർക്കാണ് പരിക്കേറ്റത്.ഞായറാഴ്ച്ച രാത്രിയോടെ തുരുത്തിയിൽ വെച്ച് രാഷ്ട്രീയ വൈരാഗ്യത്തിൽ കുത്തി പരിക്കേൽപിക്കുകയായിരുന്നുവെന്ന് ആശുപത്രിയിൽ കഴിയുന്നവർ പറഞ്ഞു. പരിക്കേറ്റവരെ ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം,മണ്ഡലം പ്രസിഡണ്ട് ഹാരിസ് ബെഡി,മുനീർ കണ്ടാളം തുടങ്ങിയവർ സന്ദർശിച്ചു. അക്രമികൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു.


No comments