JHL

JHL

അക്കാദമിക സ്വാതന്ത്ര്യം അടിച്ചമർത്താൻ അനുവദിക്കില്ല - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

 


കാസർകോട്: (www.truenewsmalayalam.com 22.04.2021)

അക്കാദമിക സ്ഥാപനങ്ങളെ സംഘ് പരിവാർ ഇടങ്ങളാക്കാൻ അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ സെക്രട്ടറിയേറ്റ് അംഗം വസീം ആർ.എസ്. ക്ലാസ് റൂമിൽ സംഘപരിവാറിനെ കുറിച്ച് പ്രോട്ടോ- ഫാസിസ്റ്റ് എന്ന് പരാമർശിച്ച

സെൻട്രൽ യൂണിവേഴ്സിറ്റി കേരള അദ്ധ്യാപകൻ ഡോ.ഗിൽബർട്ട് സെബാസ്റ്റ്യനെതിരെ അന്വേഷണം പ്രഖ്യാപിച്ച സർവകലാശാല വൈസ് ചാൻസലറുടെയും, യു. ജി. സി അധികാരികളുടെയും നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നടത്തിയ പ്രതിഷേധ ക്ലാസ് മുറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വിഷയവുമായി ബന്ധപ്പെട്ട് എ. ബി. വി. പി പരാതി കൊടുത്തതിനെ തുടർന്ന് സംഘപരിവാർ ഭീഷണിക്ക് വഴങ്ങിയാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. ക്ലാസ് മുറികളിലെ അക്കാദമിക അന്തരീക്ഷം ഇല്ലാതാക്കാനും, ചരിത്രത്തെയും രാഷ്ട്രീയത്തെയും കുറിച്ച വ്യത്യസ്ത വീക്ഷണങ്ങളെ അടിച്ചമർത്താനുമുള്ള ഈ നടപടി സംഘപരിവാറിന്റെ അക്കാദമിക ഇടങ്ങളെ തകർക്കാനുള്ള നിഗൂഢ അജണ്ടയുടെ ഭാഗമാണ്. വിശേഷിച്ചും നരേന്ദ്ര മോദി സർക്കാർ 2014ൽ അധികാരമേറ്റതുമുതൽ ഇന്ത്യയിലെ അക്കാദമിക സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുകയാണ്. ഇതിൻ്റെ തുടർച്ച തന്നെയാണ് ഈ സംഭവവും. മത ന്യൂനപക്ഷങ്ങൾക്കെതിരെയും ദലിത് ആദിവാസി സമൂഹങ്ങൾക്കെതിരെയും വംശീയ വെറി പ്രചരിപ്പിക്കുന്ന സംഘ് പരിവാർ സംഘടനകൾ ഫാസിസ്റ്റുകൾ തന്നെയാണെന്നും അവരുടെ വിദ്യഭ്യാസ മേഖലകളിലുള്ള കടന്നുകയറ്റം ശക്തമായി എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ക്ലാസ്സ് എടുത്തതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് വിധേയമായ അധ്യാപകന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് സെൻട്രൽ യൂണിവേഴ്സിറ്റി കേരള കാമ്പസിനു മുന്നിൽ നടത്തിയ പ്രധിഷേധ ക്ലാസ്സ് മുറിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റാഷിദ് മുഹ്യുദ്ദീൻ, ഷഹബാസ് കോളയാട്, അസ്ലം സൂരംബയൽ, യാസർ സി.എ തുടങ്ങിയവർ സംബന്ധിച്ചു.


No comments