JHL

JHL

ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനം ഏറെ പ്രശംസനീയം ഹക്കീം കുന്നിൽ




ദുബായ് :  (www.truenewsmalayalam.com 23.04.2021)

സമൂഹ മധ്യത്തിൽ പിന്നോക്കം നിൽക്കുന്ന നിർധരരും നിരാലംബരുമായ ആളുകളെ കണ്ടെത്തി അവർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകാൻ മുന്നോട്ടു വന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനം വർത്തമാന കോവിഡ് കാലത്തും  ഏറെ പ്രശംസനീയമാണെന്ന് കാസറഗോഡ് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ അഭിപ്രായപ്പെട്ടു.

 ഉത്തരകേരളത്തിൽ പാവങ്ങളുടെ അത്താണിയായി നിലകൊള്ളുകയും തുളു നാടിന്റെ മണ്ണിൽ തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത മഹാനായ മർഹൂം ചെർക്കളം അബ്ദുല്ല സാഹിബിന്റെ നാമധേയത്തിൽ നടത്തുന്ന  റിലീഫ് പ്രവർത്തനമായതിനാൽ അതിനു മേന്മവർധിക്കുന്നു എന്നും   അദ്ദേഹം പറഞ്ഞു.

 ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി പുണ്യമാസത്തിൽ നാട്ടിൽ  നടക്കുന്ന റിലീഫ് സംഗമത്തിന്റെ ബ്രൗഷർ വാണിജ്യ പ്രമുഖനും ജീവകാരുണ്യ മേഖലകളിലെ നിറ സാന്നിധ്യവുമായ ഇഖ്ബാൽ മാർകോനിക്ക് നൽകി പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ദുബായ് അൽതവാറിലെ ഇ സി എച് സെന്ററിൽ വച്ചു നടന്ന ചടങ്ങിൽ വേദി വൈസ് ചെയർമാൻ നാസർ മുട്ടം     അദ്യക്ഷത വഹിച്ചു.   സയ്യദ് ഹൈദ്രോസി തങ്ങൾ  അഡ്വക്കറ്റ്   ഇബ്രാഹിം ഖലീൽ, അഡ്വക്കറ്റ്‌  ആഷിക്  എന്നിവർ മുഖ്യ അതിധികളായിരുന്നു.   ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനർ  അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു . ബഷീർ പള്ളിക്കര, നൗഷാദ് കന്യപ്പാടി, ഷബീർ കീഴൂർ, ഇ സി എച് അംഗങ്ങങ്ങളായ ഫാരിസ്, ആദിൽ, അഫ്നാസ് , താജുദ്ധീൻ ,സാബിത്, എന്നിവർ   സംബന്ധിച്ചു. ഷാഹുൽ  തങ്ങൾ  നന്ദി പറഞ്ഞു.


No comments